
ആവി പറക്കുന്ന ചൂട് ചായ ഇടയ്ക്കിടെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം പറയുന്നത്. അന്നനാള ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കൻ ക്യാൻസർ സൊസെെറ്റിയിലെ ഗവേഷകനായ ഡോ. ഫർഹാദ് ഇസ്ലാമി പറയുന്നു.
ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2004 മുതൽ 2017 വരെ 50,000 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 60 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുള്ള ചായ കുടിക്കുന്നതാണ് ആരോഗ്യത്തിന് ദോഷം ചെയ്യുന്നതെന്ന് ഗവേഷകർ പറയുന്നു..
ചെറുചൂട് ചായ കുടിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും പഠനത്തിൽ പറയുന്നു. ചായ മാത്രമല്ല, കാപ്പിയും ചൂടോടെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ഗവേഷകർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam