വെറും വയറ്റിൽ വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ

Published : Jul 17, 2023, 10:24 PM IST
വെറും വയറ്റിൽ വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ

Synopsis

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നത് അണുബാധകൾ വികസിക്കുന്നതോ പടരുന്നതോ തടയാൻ സഹായിക്കുന്നു. പതിവായി വെള്ളം കുടിക്കുന്നത് പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ, നിരവധി രോഗങ്ങളെ അകറ്റി നിർത്താനും  മൊത്തത്തിലുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കും.  

വെറും വയറ്റിൽ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ പലതാണ്. രാവിലെ വെള്ളം കുടിക്കുന്നത് കുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. നിങ്ങൾക്ക് പതിവായി മലബന്ധം പ്രശ്നമുള്ള ആളാണെങ്കിൽ‌ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കുക. 

ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുന്നത് മൂത്രത്തിന്റെ രൂപത്തിൽ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഈ വിഷവസ്തുക്കളെ ഇല്ലാതാക്കുന്നത് രക്തചംക്രമണം, മെറ്റബോളിസം, ചർമ്മത്തിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തും.

എല്ലാ ദിവസവും രാവിലെ പതിവായി കുറഞ്ഞത് 500 മില്ലി വെള്ളമെങ്കിലും കുടിക്കുക. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. വെള്ളം ഭക്ഷണം ദഹിപ്പിക്കുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. പതിവായി വെറും വയറ്റിൽ വെള്ളം കുടിക്കുകയാണെങ്കിൽ, വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയും. 

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നത് അണുബാധകൾ വികസിക്കുന്നതോ പടരുന്നതോ തടയാൻ സഹായിക്കുന്നു. പതിവായി വെള്ളം കുടിക്കുന്നത് പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ, നിരവധി രോഗങ്ങളെ അകറ്റി നിർത്താനും  മൊത്തത്തിലുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കും.

ചർമ്മ സംരക്ഷണത്തിന് വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരു​ ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമത്തിൽ ചുളിവുകളും കരിവാളിപ്പുമൊക്കെ വരുന്നത് തടയുന്നു. മാത്രമല്ല, വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് മുടിക്ക് ഏറെ ​ഗുണം ചെയ്യും. വേണ്ടത്ര വെള്ളം കിട്ടാത്ത പക്ഷമാണ് മുടികൊഴിച്ചിലും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുന്നത്. 

ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Health Tips : കൗമാരക്കാരിലെ പിസിഒഎസ് ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ 5 വിറ്റാമിൻ കുറവുകൾ നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു