ഫാറ്റി ലിവർ രോ​ഗത്തിന്റെ ശ്രദ്ധിക്കാതെ പോകുന്ന ചില ‌ലക്ഷണങ്ങൾ

Published : Jul 17, 2023, 07:43 PM IST
ഫാറ്റി ലിവർ രോ​ഗത്തിന്റെ ശ്രദ്ധിക്കാതെ പോകുന്ന ചില ‌ലക്ഷണങ്ങൾ

Synopsis

കരളിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടൊരു രോ​ഗമാണ് ഫാറ്റി ലിവർ. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ് ഈ രോ​ഗം ഉണ്ടാകുന്നത്. ഇത് കരളിന്‍റെ വീക്കത്തിനും കരള്‍ കോശങ്ങളുടെ നാശത്തിനും കാരണമാകും.  

നിരവധി വ്യത്യസ്ത ധർമങ്ങൾ നിർവഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം ആണ് കരൾ. ആമാശയത്തിൻറെ മുകളിൽ വലതുഭാഗത്തായാണ് കരൾ സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരൾ ആണ്.

കരളിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടൊരു രോ​ഗമാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ് ഈ രോ​ഗം ഉണ്ടാകുന്നത്. ഇത് കരളിൻറെ വീക്കത്തിനും കരൾ കോശങ്ങളുടെ നാശത്തിനും കാരണമാകും.

കരളിന്റെ പ്രവർത്തനങ്ങൾക്ക് തകരാർ സംഭവിച്ചാൽ മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കാം. മോശം ഭക്ഷണക്രമം,അമിതഭാരം എന്നിവ മൂലമുണ്ടാകുന്ന അമിതമായ കൊഴുപ്പ് കരളിൽ അടിഞ്ഞ് കൂടുമ്പോൾ  ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നു.

ഫാറ്റി ലിവർ രോഗത്തിന്റെ അവസാന ഘട്ടമാണ് ലിവർ സിറോസിസ്. ഇത് സംഭവിക്കുന്നത് വർഷങ്ങളോളം കരൾ തകരാറിലായതിന് ശേഷമാണ്. ഇത് അവയവം പാടുകൾ, പിണ്ഡം, ചുരുങ്ങൽ എന്നിവയ്ക്ക് കാരണമാകുന്നു. ലിവർ സിറോസിസ് ശരീരത്തിന്റെ അഞ്ച് വ്യത്യസ്ത ഭാഗങ്ങളിൽ നീർവീക്കം ഉണ്ടാക്കുന്നു.

കരൾ രോഗത്തിന്റെ ഒരു ലക്ഷണമാണ് എഡിമ എന്ന രോ​ഗാവസ്ഥ. ശരീര കോശങ്ങളിൽ അധിക ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന നീർവീക്കം  ആണിത്. പലപ്പോഴും കാലുകൾ, പാദങ്ങൾ അല്ലെങ്കിൽ കണങ്കാലുകളിൽ വീക്കം എന്നറിയപ്പെടുന്നു. 

ചില ആളുകളിൽ‌ വീക്കം കണങ്കാലിൽ നിന്ന് പാദങ്ങളിലേക്കും വ്യാപിക്കും. തുടർന്ന് പലപ്പോഴും വീർത്ത പാദങ്ങൾ ഉണ്ടാകുന്നു. എന്നാൽ കാലുകളിൽ നീർവീക്കം ഉണ്ടാകുന്നത് മറ്റ് ചില രോ​ഗങ്ങളുടെ ലക്ഷണം കൂടിയാകാം.വിരൽത്തുമ്പുകൾ സാധാരണയേക്കാൾ വൃത്താകൃതിയിലാകുന്നത് ലിവർ സിറോസിസിന്റെ ലക്ഷണമാണ്. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുകയും സമയബന്ധിതമായി ചികിത്സ തേടുകയും വേണം.

പുരുഷന്മാർ‌ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ