ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത് ; വിട്ടുമാറാത്ത ശ്വാസകോശ രോഗത്തിന്റേതാകാം

Published : Nov 17, 2022, 10:48 AM ISTUpdated : Nov 17, 2022, 11:42 AM IST
ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത് ; വിട്ടുമാറാത്ത ശ്വാസകോശ രോഗത്തിന്റേതാകാം

Synopsis

ഫലപ്രദമായി ചികിത്സിക്കുന്നതിന് സി‌ഒ‌പി‌ഡിയുടെ മുൻ‌കാല ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ചെസ്റ്റ് ഫിസിഷ്യൻ ആന്റ് ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ. ജീനം ഷാ പറഞ്ഞു. അവഗണിക്കാൻ പാടില്ലാത്ത സിഒപിഡിയുടെ ആദ്യകാല ലക്ഷണങ്ങളെക്കുറിച്ച്  ഡോ. ജീനം ഷാ പറയുന്നു.  

ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി‌ഒ‌പി‌ഡി) ശ്വാസകോശത്തിലെ ശ്വാസനാളത്തിൽ വീക്കം ഉണ്ടാക്കുന്ന രോഗമാണ്. ഈ രോഗം ശ്വാസകോശത്തിലേക്കും ശരീരത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാൻ പ്രയാസകരമാവുകയും ചെയ്യുന്നു. വിട്ടുമാറാത്ത ചുമ, ധാരാളം കഫം ഉൽപാദനം, ശ്വാസതടസ്സം, ക്ഷീണം,  ഭാരം കുറയൽ എന്നിവ സിഒപിഡിയുടെ ചില ലക്ഷണങ്ങളാണ്. 

ആരോഗ്യസ്ഥിതി അനുഭവിക്കുന്ന വ്യക്തിക്ക് സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കിൽ കാലക്രമേണ ലക്ഷണങ്ങൾ വഷളാകുന്നത് കാണാം. രോ​ഗം കൃത്യസമയത്ത് കണ്ടുപിടിച്ചാൽ COPD യുടെ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. ശ്വാസകോശ രോഗം വഷളാക്കുന്നതിൽ ഈസ്ട്രജനും ഒരു പങ്കുവഹിച്ചേക്കാം.

മരുന്നുകൾ, ഓക്സിജൻ തെറാപ്പി,  എന്നിവയിലൂടെ രോഗം നിയന്ത്രിക്കാൻ സാധിക്കും. പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ഈ രോഗം ഒരുപോലെ ബാധിയ്ക്കുന്നു. കൃത്യമായ ചികിത്സയിലൂടെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും അനുബന്ധ രോഗങ്ങൾ ഉണ്ടാകുന്നത് തടയാനും സാധിക്കും. 

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു ഗുരുതര രോഗമാണ് സിഒപിഡി അഥവാ ക്രോണിക് ഒബസ്ട്രക്റ്റീവ് പൾമണറി ഡിസീസ്. പുകവലി, അന്തരീക്ഷ മലിനീകരണം, തൊഴിലിടങ്ങളിലും വീടുകളിലും നിന്നുമുള്ള പുക, വിഷവാതകങ്ങൾ പൊടി പടലങ്ങൾ, രാസവസ്തുക്കൾ, കുട്ടിക്കാലത്ത് ശ്വാസകോശത്തിലുണ്ടാവുന്ന അണുബാധകൾ, പാരമ്പര്യ ഘടകങ്ങൾ എന്നിവയൊക്കെയാണ് സിഒപിഡി രോഗത്തിന്റെ പ്രധാന കാരണങ്ങളാണ്.

ഫലപ്രദമായി ചികിത്സിക്കുന്നതിന് സി‌ഒ‌പി‌ഡിയുടെ മുൻ‌കാല ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ചെസ്റ്റ് ഫിസിഷ്യൻ ആന്റ് ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ. ജീനം ഷാ പറഞ്ഞു. അവഗണിക്കാൻ പാടില്ലാത്ത സിഒപിഡിയുടെ ആദ്യകാല ലക്ഷണങ്ങളെക്കുറിച്ച്  ഡോ. ജീനം ഷാ പറയുന്നു.

വിട്ടുമാറാത്ത ചുമ...

COPD ഉണ്ടെന്ന് സംശയിക്കുന്ന ആളുകൾക്ക് വിട്ടുമാറാത്ത ചുമയുണ്ടാകാം. ദിവസം മുഴുവൻ അവർ ചുമ തുടരുന്നു. സാധാരണയായി, 4 മുതൽ 8 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ COPD യുടെ ആദ്യകാല സൂചകമാണ്.

മഞ്ഞ അല്ലെങ്കിൽ പച്ച കഫം...

ധാരാളം മ്യൂക്കസ് ഉൽപാദനമാണ്, അതായത് കഫമാണ് രണ്ടാമത്തെ ലക്ഷണം. കഫം മഞ്ഞയോ പച്ചയോ ആണെങ്കിൽ ശ്വാസകോശത്തിൽ എന്തെങ്കിലും അണുബാധയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

ശ്വാസം മുട്ടൽ...

മൂന്നാമത്തെ ലക്ഷണം ശ്വാസതടസ്സമാണ്. നീണ്ട മണിക്കൂറുകളോളം നടക്കുകയോ കയറുകയോ ചെയ്തതിന് ശേഷം, നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നതായി നിങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയാൽ ദിവസം മുഴുവൻ നിങ്ങൾക്ക് വളരെ ക്ഷീണം തോന്നുന്നുവെങ്കിൽ ഇത് ശ്വാസകോശം ദുർബലമാകുന്നതിന്റെ ലക്ഷണമാണ്.

പെട്ടെന്ന് ഭാരം കുറയുക...

നാലാമത്തെ ലക്ഷണം വളരെ പെട്ടെന്ന് ഭാരം കുറയുന്നതാണ്. ശ്വാസതടസ്സം കാരണം ശരീരഭാരം കുറയ്ക്കാൻ തുടങ്ങുന്നു. ഇവയെല്ലാം സി‌ഒ‌പി‌ഡിയുടെ ആദ്യകാല ലക്ഷണങ്ങളാണ്.

ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം മൂന്ന് ലഘുഭക്ഷണങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ
പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? എങ്കിൽ ഈ എട്ട് തീരുമാനങ്ങൾ എടുത്തോളൂ