വായ്‌നാറ്റം അലട്ടുന്നുണ്ടോ? എങ്കിൽ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

Published : Sep 09, 2023, 01:51 PM IST
വായ്‌നാറ്റം അലട്ടുന്നുണ്ടോ? എങ്കിൽ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

Synopsis

വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. ദന്തക്ഷയം, മോണയിലുണ്ടാകുന്ന പഴുപ്പ്, മോണവീക്കം, നാവിലുണ്ടാകുന്ന പൂപ്പൽ, മറ്റ് ദന്തരോഗങ്ങൾ എന്നിവയൊക്കെ വായ്നാറ്റത്തിന് കാരണമാണ്. 

വായ്‌നാറ്റം ‌ചിലരെങ്കിലും അഭിമുഖികരിക്കുന്ന പ്രശ്നമാണ്. ആത്മവിശ്വാസത്തെയും മൊത്തത്തിലുള്ള വാക്കാലുള്ള ശുചിത്വത്തെയും ബാധിക്കുന്ന പ്രശ്നമാണ് ഹാലിറ്റോസിസ് എന്നറിയപ്പെടുന്ന വായ്‌നാറ്റം. വായ്‌നാത്തിന്റെ കാരണങ്ങൾ പലരിലും പലതാണ്.

ഉറങ്ങുമ്പോൾ ഉമിനീരിന്റെ പ്രവർത്തനം കുറയുകയും തന്മൂലം വായിലെ കീടാണുക്കളുടെ പ്രവർത്തനം കൂടുകയും ചെയ്യും. ഇത്തരം കീടാണുക്കളുടെ പ്രവർത്തനം മൂലമുണ്ടാകുന്ന സംയുക്തങ്ങൾ വായിൽ നിന്ന് ദുർഗന്ധം വമിക്കാൻ കാരണമാകുന്നു.

ഭക്ഷണത്തിന് ശേഷം വായ വൃത്തിയാക്കിയില്ലെങ്കിലും വായ്‌നാറ്റം ഉണ്ടാകാം. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വായിലിരുന്ന് കീടാണു ബാധ ഉണ്ടാകുകയും ഇത് വായ്നാറ്റത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും.

ദന്തക്ഷയം, മോണയിലുണ്ടാകുന്ന പഴുപ്പ്, മോണവീക്കം, നാവിലുണ്ടാകുന്ന പൂപ്പൽ, മറ്റ് ദന്തരോഗങ്ങൾ എന്നിവയൊക്കെ വായ്നാറ്റത്തിന് കാരണമാണ്. വായ്‌നാറ്റം മാത്രമല്ല മോണരോ​ഗം വരാതിരിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കാം...

ഒന്ന്...

ദന്തശുചിത്വം ഉറപ്പുവരുത്തുക എന്നതാണ് വായ്‌നാറ്റം ഉള്ളവർ ആദ്യം ചെയ്യേണ്ടത്. ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസത്തിൽ രണ്ട് തവണ കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ബ്രഷ് ചെയ്യുക. 

രണ്ട്...

ദിവസവും രണ്ട് നേരവും നന്നായി ബ്രഷ് ചെയ്യുക. ആവശ്യമെങ്കിൽ ഓരോ ഭക്ഷണ ശേഷവും പല്ലുകൾ വൃത്തിയാക്കാവുന്നതാണ്. ഡെന്റൽ ഫ്‌ളോസ് (Dental Floss) ഉപയോഗിച്ചു് പല്ലുകൾക്കിടയിലുള്ള അഴുക്ക് നീക്കം ചെയ്യാം.

മൂന്ന്...

പല്ല് തേക്കുന്ന സമയത്ത് തന്നെ നാവ് വൃത്തിയാക്കാനും ശ്രദ്ധിക്കുക.

നാല്...

ആന്റിമൈക്രോബയൽ മൗത്ത് വാഷ് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കും. ബ്രഷിംഗിനും ഫ്ലോസിംഗിനും ശേഷം കഴുകിക്കളയുക.

അഞ്ച്...

മദ്യപാനം, പുകവലി എന്നീ ശീലങ്ങളും ഒഴിവാക്കുക. ഇവ വായ്ക്കകത്തെ ജലാംശം ഇല്ലാതാക്കും. വരണ്ട വായ വായ് നാറ്റത്തിന് കാരണമാകും. വായിൽ ഈർപ്പം നിലനിർത്താൻ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക.

പ്രോസ്റ്റേറ്റ് കാൻസർ ; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറും രണ്ടാഴ്ച്ച പഞ്ചസാര ഒഴിവാക്കി നോക്കൂ, ശരീരത്തിനുണ്ടാകാൻ പോകുന്നത് അത്ഭുതകരമായ മാറ്റങ്ങൾ എന്തൊക്കെ?
ക്യാൻസറിനെ അടുപ്പിക്കാത്ത എട്ട് ഭക്ഷണങ്ങൾ