Leg Cramps : കാലിലെ വേദന കുറയ്ക്കാൻ ഈ പാനീയങ്ങൾ കുടിക്കാം

Web Desk   | Asianet News
Published : Mar 30, 2022, 12:33 PM ISTUpdated : Mar 30, 2022, 01:44 PM IST
Leg Cramps : കാലിലെ വേദന കുറയ്ക്കാൻ ഈ പാനീയങ്ങൾ കുടിക്കാം

Synopsis

'വേനൽക്കാലത്ത് ചൂട് കാരണം കാലുകളിലെ വേദന സാധാരണമാണ്. ചൂടുള്ള കാലാവസ്ഥ നിർജ്ജലീകരണത്തിന് കാരണമാകുന്നു. പകൽ സമയത്ത് ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ അത് കാൽവേദനയ്ക്ക് കാരണമാകും. കൂടാതെ പകൽ സമയത്ത് ക്ഷീണവും അനുഭവപ്പെടും... ' - പോഷകാഹാര വിദഗ്ധ അവന്തി ദേശ്പാണ്ഡെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. 

വേനൽക്കാലത്ത് പലതരത്തിലുള്ള ആരോ​​ഗ്യപ്രശ്ങ്ങൾ അലട്ടാം. അതിൽ ഏറ്റവും പ്രധാനമാണ് കാലിലെ വേദന. 
വ്യായാമവേളയിൽ പെട്ടെന്ന് പേശിവലിവ് ഉണ്ടാകുന്നത് കാലിലോ പേശികളിലോ കഠിനമായ വേദന ഉണ്ടാക്കുന്നു. പല കേസുകളിലും കൃത്യമായ കാരണം അറിയില്ലെങ്കിലും, അമിതമായ വ്യായാമം, വെള്ളം കുടിക്കാതിരിക്കുക, അല്ലെങ്കിൽ പോഷകാഹാരക്കുറവ് ഇവയെല്ലാം കാലിലെ വേദനയ്ക്ക് കാരണമാകും. 

' വേനൽക്കാലത്ത് ചൂട് കാരണം കാലുകളിലെ വേദന സാധാരണമാണ്. ചൂടുള്ള കാലാവസ്ഥ നിർജ്ജലീകരണത്തിന് കാരണമാകുന്നു. പകൽ സമയത്ത് ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ അത് കാൽവേദനയ്ക്ക് കാരണമാകും. കൂടാതെ പകൽ സമയത്ത് ക്ഷീണവും അനുഭവപ്പെടും...; - പോഷകാഹാര വിദഗ്ധൻ അവന്തി ദേശ്പാണ്ഡെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. കാലിലെ വേദന ‌കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് പാനീയങ്ങളെ കുറിച്ചറിയാം...

ഒന്ന്...

നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഉപ്പ് അല്ലെങ്കിൽ പിങ്ക് ഉപ്പ് എന്നിവയിൽ പൊട്ടാസ്യം, സൾഫർ, മഗ്നീഷ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ടെന്ന് പോഷകാഹാര വിദഗ്ധ അവന്തി ദേശ്പാണ്ഡെ പറയുന്നു. ഈ ഘടകങ്ങൾ നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകളെ പരിപാലിക്കും. നാരങ്ങ വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കഴിക്കുന്നത് കാൽവേദന മികച്ചതാണ്.

രണ്ട്...

ആരോഗ്യത്തിന് ഏറെ ​ഗുണകരമാണ് തേങ്ങാവെള്ളം അല്ലെങ്കിൽ ഇളനീർ. തേങ്ങാവെള്ളം ഇലക്‌ട്രോലൈറ്റുകളുടെ ഏറ്റവും സ്വാഭാവികമായ രൂപമാണെന്നും പൊട്ടാസ്യവും മഗ്നീഷ്യവും കൂടുതലുള്ളതിനാൽ ഇത് കാൽവേദന പോലുള്ളവയെ പരിപാലിക്കുമെന്നും ദേശ്പാണ്ഡെ പറയുന്നു.

PREV
click me!

Recommended Stories

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ