Dementia : ഈ ഭക്ഷണങ്ങൾ ഡിമെൻഷ്യ തടയാൻ സഹായിക്കും

Web Desk   | Asianet News
Published : Mar 29, 2022, 01:44 PM ISTUpdated : Mar 29, 2022, 01:53 PM IST
Dementia : ഈ ഭക്ഷണങ്ങൾ ഡിമെൻഷ്യ തടയാൻ സഹായിക്കും

Synopsis

കാലക്രമേണ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് ഡിമെൻഷ്യ(dementia). 

ഡിമെൻഷ്യ (dementia) ഒരു രോഗമല്ല, അതൊരു അവസ്ഥയാണ്. ലോകത്ത് മറവി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.

കാലക്രമേണ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് ഡിമെൻഷ്യ. ഇത് പിടിപെടുന്നത് ആളുകൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓർമ്മിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ടാക്കുന്നു. ഒരാൾ പ്രായമാകുമ്പോൾ ഡിമെൻഷ്യ കൂടുതൽ സാധാരണമായിത്തീരുന്നു.

വ്യത്യസ്ത തരം ഡിമെൻഷ്യയുണ്ട്. ന്യൂറോഡിജനറേറ്റീവ് ഡിസോർഡേഴ്സ് ന്യൂറോണുകളുടെയും തലച്ചോറിന്റെ പ്രവർത്തനത്തിന്റെയും പുരോഗമനപരമായതും മാറ്റാനാവാത്തതുമായ നഷ്ടത്തിലേക്ക് നയിക്കുന്നു. അമിലോയ്ഡ് പ്ലാക്കുകൾ, ടൗ ടാംഗിൾസ് എന്നിങ്ങനെ അറിയപ്പെടുന്ന പ്രോട്ടീനുകളുടെ അസാധാരണമായ ശേഖരണം ഉൾപ്പെടെ, തലച്ചോറിലെ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ ഡിമെൻഷ്യയാണ് അൽഷിമേഴ്സ് രോഗം.

 ഫ്രണ്ടോ ടെമ്പോറൽ ഡിമെൻഷ്യ, ലെവി ബോഡി ഡിമെൻഷ്യ, വാസ്കുലർ ഡിമെൻഷ്യ, രണ്ടോ അതിലധികമോ തരം ഡിമെൻഷ്യയുടെ സംയോജനമായ മിക്സഡ് ഡിമെൻഷ്യ എന്നിവയാണ് മറ്റ് തരത്തിലുള്ള ഡിമെൻഷ്യ. നല്ല ഭക്ഷണക്രമം മസ്തിഷ്ക കോശങ്ങളെ പോഷിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യാനും ബുദ്ധിശക്തി കുറയുന്നത് തടയാനും കഴിയും.

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ‌ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. ഹൃദയത്തിന് നല്ല ഭക്ഷണക്രമം തലച്ചോറിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മികച്ചതാണ്. ഈ രോഗത്തിലേക്ക് നയിച്ചേക്കാവുന്ന ചില അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ ഭക്ഷണക്രമം സഹായിക്കുന്നു...- കൺസൾട്ടിംഗ് ന്യൂട്രീഷനിസ്റ്റും ഡയറ്റീഷ്യനുമായ അസ്മ ആലം പറയുന്നു. ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചും അസ്മ പറയുന്നു.

ഇലക്കറികൾ...

ഇലക്കറികൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. അവശ്യ ബി വിറ്റാമിനുകൾ ഫോളേറ്റ്, ബി 9 എന്നിവ അടങ്ങിയിട്ടുള്ള പച്ചക്കറികൾ വിഷാദം കുറയ്ക്കാൻ സഹായിക്കുന്നു. ഒപ്പം ബുദ്ധിശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബെറിപ്പഴങ്ങൾ...

ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി, ചെറി തുടങ്ങിയ ബെറികളിൽ ആന്തോസയാനിൻ എന്ന ഫ്ലേവനോയിഡ് അടങ്ങിയിരിക്കുന്നു. അവയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുന്നതിനും നല്ല തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.

നട്സ്...

വിറ്റാമിൻ ബി, ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ ഒഴിവാക്കുന്നതിനൊപ്പം നല്ല അവബോധത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

കറുവപ്പട്ട...

കറുവപ്പട്ട, ജീരകം എന്നിവ മെമ്മറി, തലച്ചോറിന്റെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ആരോഗ്യ ഗുണങ്ങളുള്ള സംയുക്തങ്ങളായ പോളിഫെനോളുകളും അവയിൽ അടങ്ങിയിട്ടുണ്ട്. 

ഫ്ളാക്സ് സീഡ്...

ഫ്ളാക്സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ, അതുപോലെ മത്തങ്ങ വിത്തുകൾ എന്നിവയിൽ ആന്റിഓക്‌സിഡന്റുകളും സിങ്ക്, ഒമേഗ-3, സിങ്ക്, കോളിൻ, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിശക്തി കുറയുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. 

സസ്യാഹാരികളുടെ ശ്രദ്ധയ്ക്ക്: പ്രോട്ടീൻ ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ