
അമിതമായി വെയിൽ ഏൽക്കുന്നത് മൂലം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് സൺ ടാൻ. ടാനിംഗ് ചർമ്മത്തിൻ്റെ നിറത്തെ ബാധിക്കുക മാത്രമല്ല, പിഗ്മെൻ്റേഷൻ, സ്കിൻ ക്യാൻസർ എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒന്നിലധികം പായ്ക്കുകളും സ്‌ക്രബ്ബുകളും ഉപയോഗിച്ച് ചർമ്മത്തിലെ ടാനിംഗ് കുറയ്ക്കാൻ കഴിയും. സൺ ടാൻ നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ..
ഒന്ന്
ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാനും തിളക്കം കൂട്ടാനും നല്ലതാണ് കടലമാവ്. ഇതിൽ അടങ്ങിയിരിക്കുന്ന സിങ്ക് മുഖത്തെ കരുവാളിപ്പ് അകറ്റുന്നു. ഡാർക് സ്പോട്ട്സ് മാറ്റാൻ നല്ലതാണ് കടലമാവ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ അകറ്റാനും മികച്ചതാണ് കടലമാവ്. കടലമാവിലേക്ക് അൽപം റോസ് വാട്ടർ പുരട്ടി മുഖത്തും കഴുത്തിലുമായി മസാജ് ചെയ്യുക. ഇത് സൺ ടാൻ അകറ്റാൻ സഹായിക്കും.
രണ്ട്
രണ്ട് സ്പൂൺ നാരങ്ങ നീരിലേക്ക് അൽപം ഉരുളക്കിഴങ്ങ് പേസ്റ്റ് ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ഈ പാക്ക് കഴുകി കളയുക.
നാരങ്ങ സംയുക്തങ്ങൾ ശരീരത്തിലെ പാടുകളും ടാനുകളും നീക്കം ചെയ്യുന്നു. ചർമ്മത്തിൻ്റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ കോമ്പിനേഷൻ സഹായിക്കും. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്
രണ്ട് സ്പൂൺ ഓട്സ് പൊടിച്ചതും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ഈ പാക്ക് കഴുകി കളയുക. അമിനോ ആസിഡുകൾ, വിറ്റാമിൻ ബി 1, സിങ്ക് എന്നിവ ചർമ്മത്തെ സംരക്ഷിക്കുന്നു.
വിറ്റാമിൻ സി സെറം ഏത് സമയത്ത് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്?