Constipation in children| കുട്ടികളിലെ മലബന്ധ പ്രശ്നം അകറ്റാൻ വീട്ടിലുണ്ട് പ്രതിവിധി
കുട്ടികളുടെ ആരോഗ്യം, ഭക്ഷണം എന്നിവയിൽ പല ബുദ്ധിമുട്ടുകളും മാതാപിതാക്കൾ നേരിടാറുണ്ട്. പല കുട്ടികളിലും മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കുട്ടികളിലെ മലബന്ധ പ്രശ്നം അകറ്റാൻ വീട്ടിലുണ്ട് ചില പ്രതിവിധികൾ...
hot water
ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം നൽകുക. കുടൽ ചലനത്തിന് സഹായകമാകും. മലബന്ധ പ്രശ്നം അകറ്റാൻ മികച്ചതാണ് ചെറുചൂടുവെള്ളം.
milk
ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് പാൽ നൽകുക. മലബന്ധം പ്രശ്നം അകറ്റാൻ മാത്രമല്ല കാത്സ്യം ലഭിക്കുന്നതിനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും സഹായകമാണ്.
raisins-
ദിവസവും ഒരു നേരം ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം നൽകുക. മലബന്ധം അകറ്റാൻ മികച്ചതാണ് ഉണക്കമുന്തിരി.
junk food
പഞ്ചസാരയുടെ അളവ്, ജങ്ക് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവയുടെ അളവ് കുറയ്ക്കുക. പകരം അവർക്ക് നന്നായി വേവിച്ച ഭക്ഷണം നൽകുക.
maida
പൊറോട്ട പോലെയുള്ള മൈദയുടെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ മലബന്ധം ഉണ്ടാക്കുന്നു. കുട്ടികളുടെ ഇന്നത്തെ പ്രധാന ആഹാരമാണ് ബിസ്കറ്റും റസ്കുമൊക്കെ. അതുകൊണ്ട് കുട്ടികളിൽ ഇവ നിയന്ത്രിക്കാൻ ശ്രമിക്കുക.