Asianet News MalayalamAsianet News Malayalam

'വെള്ളം വെറുതെ കുടിച്ചിട്ട് കാര്യമില്ല'; മലൈക അറോറ പറയുന്നു

 കൃത്യം സമയത്ത് വെള്ളം കുടിക്കാത്തത് പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകും. എല്ലാവരും ഇരുന്ന് വെള്ളം കുടിക്കണമെന്ന് മലൈക തന്റെ വീഡിയോയിൽ പറയുന്നു. 

Malaika Arora shares the correct way to drink water
Author
Mumbai, First Published Jun 13, 2020, 7:41 PM IST

ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മലൈക അറോറ. വാര്‍ത്തകളില്‍ എപ്പോഴും ഇടം നേടുന്ന ബോളിവുഡ് താരം കൂടിയാണ് മലൈക. യുവതാരം അര്‍ജുന്‍ കപൂറുമായുള്ള താരത്തിന്‍റെ പ്രണയം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ കൊടുക്കുന്ന നടിയാണ് 46 കാരിയായ മലൈക. ജിം വര്‍ക്കൗട്ടുകളുടെ വിശേഷങ്ങള്‍ മലൈക എപ്പോഴും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  വെള്ളം കുടിക്കേണ്ട ആവശ്യകതയെ പറ്റി രണ്ട് ദിവസങ്ങൾക്ക് മുമ്പ് മലൈക ഇൻസ്റ്റാ​ഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 

 'കൃത്യം സമയത്ത് വെള്ളം കുടിക്കാത്തത് പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകും. എല്ലാവരും ഇരുന്ന് വെള്ളം കുടിക്കണം'-  മലൈക തന്റെ വീഡിയോയിൽ പറയുന്നു. നിന്ന് കുടിക്കുന്നത് ശരിയായ മാർ​ഗമല്ലെന്നും അവർ കൂട്ടിച്ചേർത്തു. പലരും പുറത്ത് നിന്ന് വീട്ടിലെത്തിയ ഉടൻ നിന്ന് വെള്ളം കുടിക്കാറുണ്ട്. നിന്ന് വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് ആവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയില്ലെന്നും മലൈക പറയുന്നു.

 ഇരുന്ന ശേഷം വെള്ളം വളരെ പതുക്കെ വേണം കുടിക്കേണ്ടതെന്നാണ് ആയുർവേദം ശുപാർശ ചെയ്യുന്നതെന്നും മലൈക പറഞ്ഞു. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് വളരെ പ്രധാനമാണെന്നും മലൈക പറയുന്നു. രാവിലെ ‌എണീറ്റ ഉടൻ തന്നെ വെറും വയറ്റിൽ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുമെന്നും മലൈക പറഞ്ഞു.

 താരത്തിന്‍റെ ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മലൈക തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എല്ലാ ദിവസവും രാവിലെ വെയില്‍ കൊള്ളുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്ന് മലൈക വ്യക്തമാക്കി. ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡിയുടെ ലഭ്യത ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നും താരം വ്യക്തമാക്കി.

വര്‍ക്കൗട്ടിന് ശേഷം ഇളനീര്‍ കുടിച്ചോളൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍....

 

Follow Us:
Download App:
  • android
  • ios