Asianet News MalayalamAsianet News Malayalam

Typhoid Diet: ടൈഫോയ്ഡ്; ഭക്ഷണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത്...

രോഗാണുഉള്ള വിസർജ്യത്താൽ മലിനമായ ഭക്ഷ്യവസ്തുക്കളും ജലവും ഉപയോഗിക്കുന്നതിലൂടെയാണ് ടൈഫോയ്ഡ്  പകരുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചു 10 മുതൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകും.

diet for typhoid what to eat and avoid for fast recover
Author
Trivandrum, First Published Jul 20, 2022, 11:37 AM IST

തെലങ്കാനയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്ത ടൈഫോയ്ഡ് (typhoid) കേസുകൾക്ക് പിന്നിൽ വൃത്തിഹീനമായ സാഹചര്യത്തിലുണ്ടാക്കുന്ന പാനിപൂരിയും കാരണമാണെന്ന് ആരോ​ഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ടൈഫോയ്ഡിൽ നിന്നും സമാനമായ സീസണൽ രോ​ഗങ്ങളിൽ നിന്നും മുക്തി നേടാൻ കൂടുതൽ ജാ​​ഗ്രത പുലർത്തേണ്ടതുണ്ടെന്നും ആരോ​ഗ്യപ്രവർ‌ത്തകർ വ്യക്തമാക്കുന്നു.

എന്താണ് ടൈഫോയ്ഡ്?(typhoid)

രോഗാണുഉള്ള വിസർജ്യത്താൽ മലിനമായ ഭക്ഷ്യവസ്തുക്കളും ജലവും ഉപയോഗിക്കുന്നതിലൂടെയാണ് ടൈഫോയ്ഡ്  പകരുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചു 10 മുതൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകും.
സാൽമോണല്ല ടൈഫി (Salmonella Typhi ) എന്ന ബാക്ടീരിയ അണുബാധയെ തുടർന്നാണ് ടൈഫോയ്ഡ് ഉണ്ടാകുന്നത്. ക്ഷീണം, വയറുവേദന , ക്രമേണ വർദ്ധിച്ചുവരുന്ന പനി , തലവേദന , വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Read more  കൊവിഡിന് പിന്നാലെ മഴക്കാല രോഗഭീതി; നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാരണങ്ങൾ...

സാധാരണയായി ടൈഫോയ്ഡ് പകർത്തുന്ന ബാക്ടീരിയയായ സാൽമോണല്ല ടൈഫി വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗവാഹകരുടെ മലത്തിൽ ഈ ബാക്ടീരിയ ധാരാളമായി കാണപ്പെടുന്നു. വെള്ളത്തിലും മറ്റും സാൽമോണല്ല ടൈഫിയുടെ സാന്നിധ്യം ഉണ്ടാകാൻ ഇത് ഇടയാക്കുന്നു. 

ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുന്ന ഈച്ചയിലൂടെയും അസുഖം വ്യാപിക്കും. തുടർന്ന് കുടലിലെത്തുന്ന ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുകയും പിത്താശയം, കരൾ, സ്​പ്ലീൻ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. അസുഖം മാറിയാലും ചിലരുടെ മലത്തിലൂടെ ഈ ബാക്ടീരിയ ഏറെനാൾ പുറത്തുവന്നുകൊണ്ടിരിക്കും. ശരീരതാപനില ബാക്ടീരിയയുടെ വളർച്ചക്ക് അനുകൂലവുമാണ് .

എങ്ങനെ പ്രതിരോധിക്കാം?

പൊതുസ്ഥലങ്ങളിലെ ശുചിത്വവും വ്യക്തിശുചിത്വമുമാണ് ടൈഫോയ്ഡ് തടയാനുള്ള പ്രധാന പ്രതിരോധമാർഗ്ഗങ്ങൾ.  ശ്രദ്ധാപൂർവ്വമായ ആഹാരക്രമവും ആഹാരത്തിനd മുൻപ് നന്നായി കൈ കഴുകുന്ന ശീലവും ടൈഫോഡിനെ പ്രതിരോധിക്കാൻ ഒരുപരിധിവരെ സഹായിക്കുന്നു.
തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുൻകരുതൽ.
വേണ്ടത്ര ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. 

Read more ടൈഫോയ്ഡ് പനി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ടൈഫോയ്ഡ് ബാധിച്ചാൽ എന്തൊക്കെ കഴിക്കണം?

ഒന്ന്...

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള സോയാബീൻ, നട്ട്സ്, മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ടൈഫോയ്ഡ് ബാധിച്ച രോഗികൾക്ക് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനാൽ അവ ഗുണം ചെയ്യും.

രണ്ട്...

ശരീരത്തിന് ഊർജ്ജം പകരാൻ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ ആവശ്യമാണ്. ടൈഫോയ്ഡ് ബാധിക്കുന്ന സമയത്ത് ശരീരത്തിന് ഊർജ്ജം നഷ്ടപ്പെടുന്നതിനാൽ, രോഗികളെ സുഖപ്പെടുത്തുന്നതിനായി എളുപ്പം ദഹിക്കാനാകുന്ന ഇടത്തരം ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങളാണ് നല്ലത്.

മൂന്ന്...

ടൈഫോയ്ഡ് പനി ബാധിച്ച സമയത്ത് ശരീരത്തിലെ വെള്ളത്തിന്റെ അളവ് പുനഃസ്ഥാപിക്കാൻ ദ്രാവകങ്ങളും പഴങ്ങളും ധാരാളം കഴിക്കുന്നത് സഹായിക്കുന്നു. അതിനാൽ, ശുദ്ധമായ പഴച്ചാറുകൾ, തേങ്ങാവെള്ളം, നാരങ്ങ നീര് തുടങ്ങിയ രൂപത്തിൽ ആവശ്യത്തിന് ദ്രാവകങ്ങൾ കഴിക്കുകയും വെള്ളം ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളായ തണ്ണിമത്തൻ, മുന്തിരി, ആപ്രിക്കോട്ട് എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക.

നാല്...

ടൈഫോയ്ഡ് ബാധിക്കുമ്പോൾ, ഉയർന്ന കലോറി ഉള്ള ഭക്ഷണം കഴിക്കാനും വേവിച്ച ഉരുളക്കിഴങ്ങ്, ഏത്തപ്പഴം, വേവിച്ച എന്നിവ കഴിക്കാനും വിദഗ്ധർ ശുപാർശ ചെയ്യുന്നു. 

അഞ്ച്...

ടൈഫോയ്ഡ് ബാധിക്കുമ്പോൾ പാലുൽപ്പന്നങ്ങൾ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമായി ചേർക്കേണ്ടതാണ്. പാൽ കുടിക്കുന്നതിനോട് അധികം താൽപ്പര്യം ഇല്ലെങ്കിൽ, നിങ്ങൾക്ക് ഇത് തൈര്, മോര് എന്നിവയുടെ രൂപത്തിലും കഴിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്...

മല–മൂത്ര വിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ചു നന്നായി കഴുകുക.
തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക.
തുറന്നിരിക്കുന്നതും പഴകിയതുമായ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുക.

Read more  ടൈഫോയ്ഡ് പനി അപകടകാരിയോ? പഠനം പറയുന്നു

 

Follow Us:
Download App:
  • android
  • ios