മദ്ധ്യവയസ്കര്‍ മുതലുള്ളവര്‍ ഇത്തരത്തിലുള്ള മറവിയെ കുറിച്ച് പങ്കുവയ്ക്കാറുണ്ട്. ഇങ്ങനെ മറവി ബാധിക്കുന്നത് പ്രതിരോധിക്കാനും ഓര്‍മ്മശക്തി കൂട്ടാനുമെല്ലാം സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പ്രായം കൂടുംതോറും ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി വരും. തലച്ചോറും ഇക്കൂട്ടത്തിലുള്‍പ്പെടും. അതിനാലാണ് പ്രായമായവരില്‍ അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ ബാധിക്കുന്നത്. 

അല്ലെങ്കിലും പ്രായമായവരില്‍ മറവി കൂടുതലായി കാണാറുണ്ട്. മദ്ധ്യവയസ്കര്‍ മുതലുള്ളവര്‍ ഇത്തരത്തിലുള്ള മറവിയെ കുറിച്ച് പങ്കുവയ്ക്കാറുണ്ട്. ഇങ്ങനെ മറവി ബാധിക്കുന്നത് പ്രതിരോധിക്കാനും ഓര്‍മ്മശക്തി കൂട്ടാനുമെല്ലാം സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

വ്യായാമം...

ആകെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിലൂടെ വലിയൊരു പരിധി വരെ മറവിയെ പ്രതിരോധിക്കാനാകും. ഇതിന് വ്യായാമം നിര്‍ബന്ധമാണ്. അതുപോലെ തന്നെ വ്യായാമം തലച്ചോറിന്‍റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. 

ഭക്ഷണം...

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതും തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ബാലൻസ്ഡ് ആയ എല്ലാ പോഷകങ്ങളും കിട്ടുന്ന രീതിയിലുള്ള നല്ല ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പ്രോസസ്ഡ്- ജങ്ക് ഫുഡ്സ് എല്ലാം കഴിയുന്നതും പരിമിതപ്പെടുത്തണം. കാരണം ഇവ തലച്ചോറിനും ആകെ ആരോഗ്യത്തിനുമൊന്നും അത്ര നല്ലതല്ല. 

മാനസികാരോഗ്യം...

മാനസികാരോഗ്യവും ഭംഗിയായി കൊണ്ടുപോകാൻ സാധിച്ചില്ലെങ്കില്‍ അത് തലച്ചോറിനെ കാര്യമായ അളവില്‍ സ്വാധീനിക്കാം. അതുപോലെ തന്നെ മനസിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള ഗെയിമുകള്‍, വ്യായാമങ്ങള്‍, വായന, പുതിയ കാര്യങ്ങള്‍ പഠിക്കല്‍ എല്ലാം മറവിയെ പ്രതിരോധിക്കാനും സഹായകമാണ്. 

സ്ട്രെസ്...

പതിവായി സ്ട്രെസ് അനുഭവിക്കുന്നവരിലും മറവി നേരത്തെ തന്നെ കാണാൻ കഴിയും. അതിനാല്‍ സ്ട്രെസ് നല്ലതുപോലെ കുറയ്ക്കാൻ സാധിക്കണം. ഇതിന് വേണ്ടി ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യുക. ഉത്കണ്ഠയുണ്ടെങ്കില്‍ അതും നല്ലതുപോലെ കൈകാര്യം ചെയ്യേണ്ടതുണ്ട്. 

ഉറക്കം...

രാത്രിയില്‍ ശരിയായ ഉറക്കം പതിവായി ലഭിച്ചില്ലെങ്കിലും മറവിയുണ്ടാകും. ഉറക്കം മെച്ചപ്പെടുത്തല്‍ ഓര്‍മ്മശക്തി കൂട്ടുന്നതിന് ഏറെ പ്രധാനമാണ്. അതിനാല്‍ ഉറക്കമില്ലായ്മയുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ്, കാരണം കണ്ടെത്തി ഉടൻ തന്നെ പരിഹരിക്കുക.

Also Read:- പ്രമേഹമുള്ളവര്‍ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി നോക്കുക...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

Oommen Chandy passes away | ഉമ്മൻ ചാണ്ടി അന്തരിച്ചു | Asianet News Live | Kerala Live TV News