മുടിയെ കരുത്തുള്ളതാക്കാൻ പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ

Published : Mar 07, 2025, 10:23 PM IST
മുടിയെ കരുത്തുള്ളതാക്കാൻ പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ

Synopsis

രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട വെള്ള, 5 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ,  ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക.    

മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ എന്നിവ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു. മുടിയുടെ ആരോ​ഗ്യത്തിനായി പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ.

ഒന്ന്

രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട വെള്ള, 5 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ,  ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക.  

രണ്ട്

ഒരു ബൗളിൽ നാല് ടേബിൾ സ്പൂൺ ബദാം മിൽക്, 4 ടേബിൾ സ്പൂൺ പാൽ, 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

മൂന്ന്

ഒരു മുട്ട നന്നായി പതപ്പിച്ചശേഷം അതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ തൈര്,1 ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്ത് ഇളക്കുക. ഈ പാക്ക് തലയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. താരൻ അകറ്റുന്നതിനും മുടിയെ കരുത്തുള്ളതാക്കുന്നതിനും മികച്ച,താണ് ഈ പാക്ക്.

കുട്ടികൾക്ക് കണക്കിനോടുള്ള പേടി മാറ്റാൻ ഇതാ അഞ്ച് ടെക്നിക്കുകൾ

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം