
ഡോ. പി. കെ. വെദാന്തൻ ( പ്രൊഫസർ - യൂണിവേഴ്സിറ്റി ഓഫ് Colarado USA) , എയിംസ് ഡയറക്ടർ ഡോ. മീനു സിംഗ്, ഡോ. പി. എ. മഹേഷ് (JSS മൈസൂർ ചീഫ് ) എന്നിവരുടെ സാന്നിധ്യത്തിൽ, AIIMS ഋഷികേശ് ഇൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. ഇർഫാൻ അഹ്‌മദ് നിവാസ് ഫെലോഷിപ്പ് ഏറ്റുവാങ്ങി.
ഫെലോഷിപ്പിന്റെ ഭാഗമായി ഫങ്ങസ് മൂലം ഉണ്ടാകുന്ന അല്ലർജിക്ക് അസ്തമയുടെ വിഷയത്തിൽ അദ്ദേഹം ഒരു ഗവേഷണ പ്രബന്ധം പൂർത്തികരിച്ചു പ്രസിദ്ധീകരണത്തിന് അയച്ചു. അന്ധമാൻ, പോർട്ട് ബ്ലൈർ ഇലെ ഹെൽത്ത് ഫോർ യു മൾട്ടിസ്‌പെഷ്യലിറ്റി hospital ENT, ഹെഡ് & നെക്ക്, സ്‌കൾ ബേസ് സർജറി വിഭാഗം മേധാവിയാണ് ഡോ. ഇർഫാൻ.
അപ്പോളോ ഹോസ്പിറ്റൽ, പില്ലർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസള്റ്റന്റ് കുടി ആണ്. ആലപ്പുഴ - വലിയമരം സ്വദേശിയായ ഡോ. ഇർഫാൻ, നിവാസ് അഹമ്മദ് - റുബീന ദമ്പതികളുടെ മകൻ ആണ്. ഭാര്യ ഐഷ ബിന്ത് ഹുസൈൻ, മക്കൾ മെഹ്റിൻ ബിന്ത് ഇർഫാൻ, ഇസാൻ മുഹമ്മദ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam