
നേരിയ കൊവിഡ് പോലും മാരകമായ രക്തം കട്ടപിടിക്കാനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. ഏത് തലത്തിലുള്ള തീവ്രതയിലും കൊവിഡ് 19 രോഗികളുടെ സിരകളിൽ ആരംഭിച്ച് ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്ന അപകടകരമായ രക്തം കട്ടപിടിക്കുന്നതിനുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുകെ പഠനത്തിൽ പറയുന്നു.
നേരിയ കൊവിഡ് ബാധിച്ചവർക്ക് വെനസ് ത്രോംബോബോളിസം (thromboembolism) എന്ന അപകടകരമായ കട്ടപിടിക്കാനുള്ള സാധ്യത 2.7 മടങ്ങ് കൂടുതലാണെന്ന് ലണ്ടൻ ക്യൂൻ മേരി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 54,000 ആളുകളിലാണ് പഠനം നടത്തിയത്. നാലാരമാസം വരെ ഇവരെ ഗവേഷകർ ഇവരെ നിരീക്ഷിച്ചു.
കൊവിഡ് ത്രോംബോസിസ് എന്ന് പറയുന്ന അവസ്ഥയിലേക്ക് കൊവിഡ് രോഗിയെ എത്തിച്ചേക്കാം. രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയാണ് ത്രോംബോസിസ്. ഏതെങ്കിലും അവയവത്തിലേക്കുള്ള രക്തപ്രവാഹമോ അവയവത്തിൽ നിന്ന് തിരിച്ചുള്ള രക്തപ്രവാഹമോ പരിപൂർണ്ണമായി തടസപ്പെടാൻ വരെ ഇത് കാരണമായേക്കാമെന്ന് ഗവേഷകർ പറയുന്നു.
വായ്പ്പുണ്ണ് മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ
രോഗപ്രതിരോധ വ്യവസ്ഥയുടെ ഭാഗമായി പുറത്തുവരുന്ന 'സൈറ്റോകൈൻ' എന്ന പ്രോട്ടീൻ ആണ് രക്തം കട്ട പിടിക്കുന്നതിന് കാരണമാകുന്നതെന്നും ഗവേഷകർ പറയുന്നു. രോഗം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ 30 ദിവസങ്ങളിൽ അപകടസാധ്യതയുടെ വർദ്ധനവ് ഏറ്റവും ഉയർന്നതാണ്. എന്നാൽ ഇനിയും ഉയർന്ന നിലയിൽ തുടരാൻ കഴിയുമെന്ന് ഗവേഷകർ പറഞ്ഞു. നേരിയ കേസുകളിൽ നിന്നുപോലും ഉണ്ടാകാവുന്ന വൈറസിന്റെ മറഞ്ഞിരിക്കുന്ന അപകടങ്ങളുടെ മറ്റൊരു സൂചനയാണ് ഈ കണ്ടെത്തലുകൾ.
യുകെ ബയോബാങ്ക് പഠനത്തിൽ പങ്കെടുത്തവരിൽ നിന്ന് രാജ്യത്തെ ആദ്യത്തെ രണ്ട് കൊവിഡ് തരംഗങ്ങളിൽ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണം തിങ്കളാഴ്ച ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചു.
' ഞങ്ങളുടെ കണ്ടെത്തലുകൾ മുൻകാല അണുബാധയുള്ള വ്യക്തികളുടെ വർദ്ധിച്ച ഹൃദയ അപകടസാധ്യത ഉയർത്തിക്കാട്ടുന്നു. ഇത് വാക്സിനേഷൻ പരിമിതമായ രാജ്യങ്ങളിൽ കൂടുതലായിരിക്കാനും അങ്ങനെ കൊവിഡ് -19 ലേക്ക് കൂടുതൽ ജനസംഖ്യാ സമ്പർക്കം പുലർത്താനും സാധ്യതയുണ്ട്...' - ക്വീനിലെ ക്ലിനിക്കൽ റിസർച്ച് ട്രെയിനിംഗ് ഫെല്ലോ സഹ്റ റെയ്സി പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.
'നല്ല' കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ ഇതാ നാല് വഴികൾ