എൽഡിഎൽ അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ ചീത്ത കൊളസ്‌ട്രോളാണ് ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ എച്ച്‌ഡിഎൽ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ), അല്ലെങ്കിൽ “നല്ല” കൊളസ്ട്രോൾ, കൊളസ്‌ട്രോൾ ആഗിരണം ചെയ്യുകയും കരളിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്യുന്നു.
ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിൽ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോൾ. ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി ആരോഗ്യത്തിന് ഭീഷണിയാകുന്ന അവസ്ഥയെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലുണ്ട്.
ഏത് തരം കൊളസ്ട്രോളാണ് ശരീരത്തെ ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ അത് ശരീരത്തിന് എത്രത്തോളം അപകടകരമാണ് എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ. പലപ്പോഴും ആകെ കൊളസ്ട്രോൾ മാത്രമാണ് എല്ലാവരും ടെസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തരം തിരിച്ചുള്ള കൊളസ്ട്രോൾ ഫലം ലഭിക്കുകയുമില്ല. പ്രതിരോധവും രോഗനിർണയവും ഫലപ്രദമാകണമെങ്കിൽ വിശദമായ പരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്.
എൽഡിഎൽ അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ ചീത്ത കൊളസ്‌ട്രോളാണ് ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ എച്ച്‌ഡിഎൽ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ), അല്ലെങ്കിൽ “നല്ല” കൊളസ്ട്രോൾ, കൊളസ്‌ട്രോൾ ആഗിരണം ചെയ്യുകയും കരളിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്യുന്നു. പിന്നീട് കരൾ അതിനെ ശരീരത്തിൽ നിന്ന് പുറന്തള്ളുന്നു. ഉയർന്ന അളവിലുള്ള എച്ച്‌ഡിഎൽ കൊളസ്ട്രോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.
കുട്ടികൾക്ക് വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ
എച്ച്ഡിഎൽ അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ എങ്ങനെ വർദ്ധിപ്പിക്കാം?
ഒന്ന്...
നിയാസിൻ (വിറ്റാമിൻ ബി 3) എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കാൻ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, നിയാസിൻ എൽഡിഎൽ കൊളസ്ട്രോളിന്റെ സാന്ദ്രത കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് കരുതുന്നു. ട്യൂണ, സാൽമൺ, കൂൺ, ഉരുളക്കിഴങ്ങ്, തുടങ്ങിയ ഭക്ഷണങ്ങൾ നിയാസിൻ നല്ല ഉറവിടമാണ്.
രണ്ട്...
സജീവമായ ഒരു ജീവിതശൈലി നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. 2016-ൽ പബ്‌മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് കഠിനമായ ശാരീരിക വ്യായാമം എച്ച്‌ഡിഎല്ലിന്റെ സാന്ദ്രത വർദ്ധിപ്പിക്കുകയും എൽഡിഎല്ലിന്റെ സാന്ദ്രത കുറയ്ക്കുകയും ചെയ്യുന്നു എന്നാണ്. ദിവസവും 20- 30 മിനുട്ട് വ്യായാമം ചെയ്യുന്നത് ശീലമാക്കുക.
മൂന്ന്...
ബദാം, പിസ്ത, നിലക്കടല, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ നട്‌സുകളിൽ ഹൃദയത്തിന് ആരോഗ്യകരമായ പോഷകങ്ങളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയാൻ നാരുകൾ സഹായിക്കുന്നു. 2018 ലെ ഒരു പഠനമനുസരിച്ച്, കശുവണ്ടിപ്പരിപ്പിന് സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും കഴിയും.
നാല്...
നിങ്ങൾ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള ആണെങ്കിൽ നിങ്ങൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് മൂന്ന് ശതമാനം പോലും കുറയ്ക്കുന്നത് എച്ച്ഡിഎൽ അളവിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
