
മുഖത്തെ ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കാൻ പല വീട്ടുവൈദ്യങ്ങളും നാം ഉപയോഗിക്കാറുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരം ചർമ്മത്തിൽ എത്തുകയും ഗുണങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ പറയുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരം ശരീരത്തിന്റെ വിറ്റാമിൻ ആവശ്യകതകൾ നിറവേറ്റുന്നു. എന്നാൽ നാരങ്ങ ഒരു ഭക്ഷണ വസ്തുവായി മാത്രമല്ല, മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു.
അസിഡിറ്റി ഉള്ളതിനാൽ, മുഖക്കുരുവിന് കാരണമാകുന്ന ചർമ്മത്തിലെ വീക്കം, സ്വാഭാവിക എണ്ണ എന്നിവ കുറയ്ക്കാൻ നാരങ്ങ സഹായിക്കുന്നു. ഇതിനൊപ്പം അതിൽ അടങ്ങിയിരിക്കുന്ന എഎച്ച്എ കറുത്ത പാടുകൾക്ക് കാരണമാകുന്ന മൃതകോശങ്ങളെ തകർക്കാൻ പ്രവർത്തിക്കുന്നു.
സ്വാഭാവികമായും തിളങ്ങുന്ന ചർമ്മത്തിന് വീട്ടുവൈദ്യങ്ങളുടെ പട്ടികയിൽ നാരങ്ങയുടെ ഉപയോഗം ഏറ്റവും മികച്ച ഓപ്ഷനായി കണക്കാക്കപ്പെടുന്നു. എന്നാൽ ഓർക്കേണ്ട കാര്യം നാരങ്ങ എപ്പോഴും ഫേസ് മാസ്കിന്റെ രൂപത്തിലാണ് ഉപയോഗിക്കേണ്ടത്. നാരങ്ങ നീര് മുഖത്ത് നേരിട്ട് പുരട്ടരുത്. കാരണം ഇത് അസിഡിറ്റി ഉള്ളതിനാൽ മുഖത്ത് പ്രകോപിപ്പിക്കലോ അലർജിയോ ഉണ്ടാക്കും.
അധിക എണ്ണയുടെ സ്രവണം നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് നാരങ്ങ ഫേസ് മാസ്ക് ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. അതുകൊണ്ട് ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് നാരങ്ങ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം....
ഒന്ന്...
ഒരു പാത്രത്തിൽ ഒരു ചെറിയ കുക്കുമ്പർ ഗ്രേറ്റ് ചെയ്ത് അതിൽ 9-10 തുള്ളി നാരങ്ങാനീര് കലർത്തുക. ശേഷം നന്നായി മിക്സ് ചെയ്യുക. ഈ ഫേസ് പാക്ക് മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം.
രണ്ട്...
ഒരു തക്കാളിയുടെ പേസ്റ്റും അതിൽ ഒരു സ്പൂൺ നാരങ്ങാനീരും ഒരു സ്പൂൺ തൈരും കലർത്തുക. മുഖം വൃത്തിയാക്കിയ ശേഷം ഈ പാക്ക് പുരട്ടി 10-15 മിനിറ്റിനു ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ ടാൻ മാറാൻ ഈ പാക്ക് സഹായിക്കും.
മൂന്ന്...
ഒരു പാത്രത്തിൽ ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ പാൽപ്പൊടി, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവ മിക്സ് ചെയ്യുക. ഇനി ഈ പായ്ക്ക് മുഖം കഴുകിയ ശേഷം പുരട്ടി 15-20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. ഈ പാക്ക് മുഖം തിളക്കമുള്ളതാക്കാൻ സഹായിക്കും.
Read more 'നല്ല' കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ ഇതാ നാല് വഴികൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam