
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നതായാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചീത്ത കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മർദ്ദം, അമിത വണ്ണം, പുകവലി, സ്ട്രെസ് തുടങ്ങിയവയൊക്കെ ഹാര്‍ട്ട് അറ്റാക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.
ഹാര്‍ട്ട് അറ്റാക്കിനെ തടയാനും ഹൃദയാരോഗ്യത്തിനായി ഒഴിവാക്കേണ്ട ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. പഞ്ചസാരയുടെ അമിത ഉപയോഗം
പഞ്ചസാരയുടെ അമിത ഉപയോഗം ബ്ലഡ് ഷുഗര്‍ കൂടാനും ഹൃദയാഘാത സധ്യത കൂടാനും കാരണമാകും. അതിനാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുക.
2. സംസ്കരിച്ച ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങളും പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണങ്ങളും ഒഴിവാക്കുന്നത് ഹൃദയാഘാതം തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പകരം ഹൃദയാരോഗ്യത്തിന്‍റെ ആരോഗ്യത്തിനായി പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
3. ഉപ്പിന്‍റെ അമിത ഉപയോഗം
ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവും കുറയ്ക്കുക. ഇവ രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയാരോഗ്യം മോശമാകാനും കാരണമാകും.
4. നിര്‍ജ്ജലീകരണം
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. ഇതിനായി ദിവസവും ഏഴ്- മുതല്‍ എട്ട് ഗ്ലാസ് വെള്ളം വരെയെങ്കിലും കുടിക്കണം.
5. പുകവലി
പുകവലി ഉപേക്ഷിക്കുന്നതും ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കാന്‍ ഗുണം ചെയ്യും. ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുകയാണ്.
6. മദ്യം
മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.
7. വ്യായാമമില്ലായ്മ
ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വ്യായാമം നിര്‍ബന്ധമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ എന്തും ആകാം.
8. സ്ട്രെസ്
അനാവശ്യമായ ടെന്‍ഷനും മാനസിക സമ്മര്‍ദങ്ങളും നിയന്ത്രിക്കുന്നതും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം. ഉറക്കക്കുറവും ഹൃദയാരോഗ്യത്തിനെയും മോശമായി ബാധിക്കും. അതിനാല്‍ രാത്രി ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.