
രക്തത്തിൽ കാണപ്പെടുന്ന ഒരു മെഴുക് പോലുള്ള വസ്തുവാണ് കൊളസ്ട്രോൾ, ഇത് നിങ്ങളുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമാണ്. മോശം കൊളസ്ട്രോൾ അമിതമായി അടിഞ്ഞുകൂടുന്നത് കാലക്രമേണ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. ചീത്ത കൊളസ്ട്രോള്‍ 30 ദിവസങ്ങള്‍ കൊണ്ട് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ആദ്യം എണ്ണയില്‍ പൊരിച്ച അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഒരു മാസം കൊണ്ട് കൊളസ്ട്രോൾ നിലയിലെ വ്യത്യാസം അറിയാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അവകാശപ്പെടുന്നത്.
2. പ്രോസസിഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ബര്‍ഗര്‍, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
3. കാര്‍ബോഹൈട്രേറ്റിന്‍റെ അമിത ഉപയോഗം ഒഴിവാക്കുക
കാര്‍ബോഹൈട്രേറ്റിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
4. റെഡ് മീറ്റിന്‍റെ അമിത ഉപയോഗം കുറയ്ക്കുക
റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും പരമാവധി ഡയറ്റില്‍ നിന്നും കുറയ്ക്കുക.
5. പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുക
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒരു മാസത്തേക്ക് ഡയറ്റില്‍ നിന്ന് ഒഴിവാക്കി നോക്കൂ.
6. നാരുകളും ആരോഗ്യകരമായ കൊഴുപ്പും
നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി ഓട്സ്, ഫ്ലക്സ് സീഡ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
7. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രധാനമാണ്.
8. വ്യായാമം
വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള പ്രധാന മര്‍ഗമാണ്.
9. പുകവലിയും മദ്യപാനവും ഒഴിവാക്കുക
പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.
10. സ്ട്രെസ്
സ്ട്രെസ് കുറയ്ക്കുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam