പിഎംഒഎസ് പ്രശ്നം നേരിടുന്നുണ്ടോ? ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുന്ന നാല് പച്ചക്കറികൾ

Published : Jun 06, 2026, 09:51 AM IST
vegetables

Synopsis

ഇലക്കറികളിൽ കലോറി കുറവാണ്. ഗ്ലൈസെമിക് സൂചിക (ജിഐ) കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെയോ ഇൻസുലിന്റെയോ പെട്ടെന്നുള്ള അളവ് നിയന്ത്രിക്കുന്നു.. ഇലക്കറികളിൽ പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോണുകളെ സന്തുലിതമാക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും.

പോളിഎൻഡോക്രൈൻ മെറ്റബോളിക് ഓവേറിയൻ സിൻഡ്രോം (പിഎംഒഎസ്) എന്ന ​ഹോർമോൺ പ്രശ്നം മിക്ക സ്ത്രീകളിലും നേരിടുന്നു. . ഇത് ശാശ്വതമായി സുഖപ്പെടുത്താൻ കഴിയില്ലെങ്കിലും, ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും പിഎംഒഎസിനെ ഫലപ്രദമായി മാറ്റാൻ കഴിയും.

ചില പച്ചക്കറികൾ കഴിക്കുന്നത് പിഎംഒഎസ് നിയന്ത്രിക്കാൻ സഹായിക്കുന്നതായി പോഷകാഹാര വിദഗ്ദ്ധയായ ദീപ്സിഖ ജെയിൻ പറയുന്നു. നിങ്ങൾക്ക് PMOS അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടെങ്കിൽ, നിങ്ങൾ കഴിക്കേണ്ട നാല് പച്ചക്കറികളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

ബ്രോക്കോളി, കോളിഫ്ലവർ എന്നിവ കഴിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥ പ്രശ്നം അകറ്റാൻ സഹായിക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലും ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കുന്നതിലും, PMOS-മായി ബന്ധപ്പെട്ട വ്യവസ്ഥാപരമായ വീക്കം കുറയ്ക്കുന്നതിലും അവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബ്രോക്കോളി, കാബേജ് പോലുള്ള പച്ചക്കറികൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും, അതുവഴി ഹോർമോണുകളെ സന്തുലിതമാക്കാനും കഴിയും.

രണ്ട്

ഇലക്കറികളിൽ കലോറി കുറവാണ്. ഗ്ലൈസെമിക് സൂചിക (ജിഐ) കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെയോ ഇൻസുലിന്റെയോ പെട്ടെന്നുള്ള അളവ് നിയന്ത്രിക്കുന്നു.. ഇലക്കറികളിൽ പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോണുകളെ സന്തുലിതമാക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും.

മൂന്ന്

മറ്റൊരു ഭക്ഷണം മധുരക്കിഴങ്ങാണ്. മധുരക്കിഴങ്ങിൽ അന്നജം അടങ്ങിയിട്ടുണ്ട്, ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. "മാത്രമല്ല, അവ മധുരമുള്ളവയാണ്, സാധാരണ വെളുത്ത ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച് ഗ്ലൈസെമിക് സൂചിക (GI) കുറവാണ്. ഈ ഗുണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് തടയുകയും ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

നാല്

പാവയ്ക്കയാണ് മറ്റൊരു ഭക്ഷണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കാനും ശരീരത്തെ കൂടുതൽ ഇൻസുലിൻ സെൻസിറ്റീവ് ആക്കാനും സഹായിക്കും. അതിനാൽ, ഹോർമോണുകളെ വളരെയധികം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശ്വാസതടസമുള്ളവർ മഴക്കാലത്ത് നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 7 മഗ്നീഷ്യം അടങ്ങിയ പഴങ്ങൾ