മുഖം തിളക്കമുള്ളതാക്കാൻ വാൾനട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ

Published : Nov 02, 2022, 03:46 PM IST
മുഖം തിളക്കമുള്ളതാക്കാൻ വാൾനട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ

Synopsis

വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും, മിക്ക നട്‌സുകളും പോലെ, ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഇ, ബി6, ഫോളേറ്റ്സ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്. ഇത് ചർമ്മസംരക്ഷണത്തിന് വളരെയധികം ഗുണം ചെയ്യും.   

നിങ്ങളുടെ ഭക്ഷണത്തിൽ നട്‌സ് ഉൾപ്പെടുത്തുന്നതിന്റെ വിവിധ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. ശരീരത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കും ആരോഗ്യത്തിനും ഉപയോഗപ്രദമായ വിവിധ പോഷകങ്ങൾ നട്‌സിൽ അടങ്ങിയിരിക്കുന്നു. 

വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും, മിക്ക നട്‌സുകളും പോലെ, ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഇ, ബി6, ഫോളേറ്റ്സ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്. ഇത് ചർമ്മസംരക്ഷണത്തിന് വളരെയധികം ഗുണം ചെയ്യും. 

വാൾനട്ട് പലതരം ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നു.  പ്രത്യേകിച്ച് വിപണിയിൽ ലഭ്യമായ ഫേസ് പാക്കുകൾ. വാൾനട്ടും മറ്റ് പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ച് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു ഫേസ് പാക്ക് പരിചയപ്പെട്ടാലോ.?

ഒരു ടീസ്പൂൺ വാൾനട്ട് പൗഡർ, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ, രണ്ട് ടീസ്പൂൺ റോസ് വാട്ടർ, അര ടീസ്പൂൺ തേൻ എന്നിവയുമായി കലർത്തുക. നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തിടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.  തേൻ ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മോയ്സ്ചറൈസ് ചെയ്യാനും വളരെ ഫലപ്രദമാണ്. തേനും വാൽനട്ട് ഫേസ് പാക്ക് യുവത്വമുള്ളതുമായ ചർമ്മം നേടാൻ സഹായിക്കുന്നു.

മറ്റൊന്നാണ് തെെരും വാൾനട്ടും കൊണ്ടുള്ള ഫേസ് പാക്ക്. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് മൃതകോശങ്ങളെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. കൂടാതെ, വാൾനട്ട് രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. 

ഒരു ടേബിൾ സ്പൂൺ വാൾനട്ട് പൗഡർ രണ്ട് ടേബിൾസ്പൂൺ തൈരിൽ കലർത്തുക.നന്നായി മിക്സ് ചെയ്ത ശേഷം ഈ പാക്ക് മുഖത്തിടുക. മുഖത്ത് പുരട്ടി ഏകദേശം 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

തൈര് ചർമ്മത്തിന് തിളക്കവും തിളക്കവും നൽകുന്നതിന് സഹായിക്കുന്നു. ഇത് കറുത്ത പാടുകളും പിഗ്മെന്റേഷനും ഇല്ലാതാക്കുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ടാൻ, വൈറ്റ്ഹെഡ്സ്, ബ്ലാക്ക്ഹെഡ്സ് എന്നിവയും നീക്കം ചെയ്യുന്നു.

ഈ 'ഓയിൽ' ഭക്ഷണത്തിൽ ചേർക്കൂ, മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമ ബംഗാളിൽ രണ്ട് പേർക്ക് നിപ വൈറസ് ബാധ ; പകരുന്നത് എങ്ങനെ? രോഗ ലക്ഷണങ്ങളറിയാം
സ‍ർജിക്കൽ മാസ്ക് നിരന്തരം ഉപയോ​ഗിക്കുന്നവരാണോ? ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പഠനം