
ഇന്ന് ആരോഗ്യ സംരക്ഷണത്തിൽ ഭൂരിഭാഗം ആളുകളും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്കാണ്. പ്രായഭേദമന്യേ എല്ലാവരും ദിവസേനയുള്ള പ്രോട്ടീൻ്റെ അളവ് കൃത്യമായി കണക്കാക്കി കഴിക്കാറുണ്ട്. എന്നാൽ പ്രോട്ടീന് പിന്നാലെയുള്ള ഈ ഓട്ടത്തിനിടയിൽ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ഏറ്റവും അത്യാവശ്യമായ ഫൈബർ പലരും മറന്നുപോകുന്നു. ശരീരത്തിന് ആവശ്യമായ ഫൈബറിന്റെ പകുതി പോലും പലരും കഴിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
ചുവന്ന പരിപ്പിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ സ്റ്റാർച്ച്, അയൺ, കുടലിലെ നല്ല ബാക്ടീരിയകളെ വളർത്തുന്ന പ്രീബയോട്ടിക്സ് എന്നിവയും ധാരാളമുണ്ട്.
വെള്ളക്കടലയിലും ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് സാലഡുകളിലോ, സൂപ്പുകളിലോ, കറികളായോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
3. പച്ച സോയാബീൻ
സസ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച പ്രോട്ടീൻ സ്രോതസ്സുകളിൽ ഒന്നാണ് പച്ച സോയാബീൻ. ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകളും (Essential Amino Acids) ധാരാളം ഫൈബറും ഇതിലുണ്ട്.
4. ചിയ സീഡ്
ചിയ സീഡിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ആരോഗ്യകരമായ കൊഴുപ്പും ഉണ്ട്. തൈര്, ഓട്സ്, സ്മൂത്തികൾ, പുഡ്ഡിംഗുകൾ എന്നിവയ്ക്കൊപ്പം ചിയ സീഡ് ചേർത്ത് കഴിക്കാവുന്നതാണ്.
5. ഗുണങ്ങൾ
പ്രോട്ടീനും ഫൈബറും ഒരുമിച്ച് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും, ദഹനം സുഗമമാക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ സംരക്ഷിക്കാനും സഹായിക്കും. പ്രമേഹം, ഹൃദ്രോഗം എന്നിവ തടയാൻ ഈ ഭക്ഷണശീലം ഏറെ ഉത്തമമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam