യുപിയിലെ കാൺപൂരിൽ ആദ്യ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

Web Desk   | Asianet News
Published : Oct 24, 2021, 10:13 PM IST
യുപിയിലെ കാൺപൂരിൽ ആദ്യ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

Synopsis

രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെയും സമാന ലക്ഷണങ്ങളുള്ളവരുടെയും 22 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.

യുപിയിലെ കാൺപൂരിൽ(Kanpur) ആദ്യ സിക്ക വൈറസ് ബാധ (Zika Virus) സ്ഥിരീകരിച്ചു. കാൺപൂരിൽ നിന്നുള്ള വ്യോമസേന ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ നേപ്പാൾ സിംഗ് പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഐഎഎഫ് ഉദ്യോഗസ്ഥൻ പനിബാധിതനാണെന്നും ജില്ലയിലെ എയർഫോഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ഇയാളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കായി പൂനെയിലേക്ക് അയച്ചത്.

പരിശോധന ഫലത്തിൽ ഉദ്യോഗസ്ഥന് സിക്ക വൈറസ് ബാധയാണെന്ന് തെളിയുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ വൈറസ് ബാധയാണിതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന പ്രദേശം അണുവിമുക്തമാക്കിയെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെയും സമാന ലക്ഷണങ്ങളുള്ളവരുടെയും 22 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.

ഇതുവരെ കൊവിഡ് വാക്‌സിനെടുത്തില്ലേ? നിങ്ങളറിയേണ്ടത്...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പക്ഷിപ്പനി ; ഈ ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ വൈകരുത്
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും, ചീത്ത കൊളസ്ട്രോൾ കുറയ്ക്കും ; ദിവസവും ഈ പാനീയം ശീലമാക്കൂ