ദഹനം എളുപ്പമാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Web Desk   | Asianet News
Published : Oct 24, 2021, 09:52 PM ISTUpdated : Oct 24, 2021, 09:55 PM IST
ദഹനം എളുപ്പമാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Synopsis

ഒരാളുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ദഹന പ്രക്രിയയ്‌ക്ക് വളരെയധികം പ്രാധാന്യം തന്നെയാണുള്ളത്. മലബന്ധം, വയറിളക്കം, ഗ്യാസ് ട്രബിൾ ഇവയെല്ലാം ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഉദാഹരണമാണ്. 

പലരേയും ബാധിക്കുന്ന ഒരു പ്രശ്നം ആണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ(digestive problems). നാം കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ദഹിക്കാത്തത് ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം ആകുന്നത്. ഒരാളുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ദഹന പ്രക്രിയയ്‌ക്ക് വളരെയധികം പ്രാധാന്യം തന്നെയാണുള്ളത്. മലബന്ധം(constipation), വയറിളക്കം, ഗ്യാസ് ട്രബിൾ ഇവയെല്ലാം ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഉദാഹരണമാണ്. ശരിയായ ദഹനത്തിന് നിങ്ങൾ ചെയ്യേണ്ടത്...

ഒന്ന്...

ഭക്ഷണം കഴിച്ച ഉടൻ കിടക്കരുത്. അത് ദഹനത്തെ ബാധിക്കാം. രാത്രി 8 മണിക്കു മുന്‍പ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നല്‍കിയ ശേഷം മാത്രം ഉറങ്ങുന്നത് മതിയെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ സഹായിക്കും.

രണ്ട്...

ഭക്ഷണം കഴിച്ച ശേഷം ഉടനെ പുകവലിക്കുന്നവരുണ്ട്. ആഹാരത്തിന് മുന്‍പും ശേഷവും പുകവലിക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമായി ബാധിക്കും. സിഗററ്റില്‍ അടങ്ങിയിരിക്കുന്ന കാര്‍സിനോജനുകള്‍ കാന്‍സറിലേക്കു നയിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മൂന്ന്...

ഒരിക്കലും ഭക്ഷണത്തിനു ശേഷം വര്‍ക്കൗട്ട് ചെയ്യരുത്. വയറു നിറഞ്ഞ അവസ്ഥയില്‍ വ്യായാമം ചെയ്യുന്നത് മന്ദതയിലേക്ക് നയിക്കും. മാത്രമല്ല, ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

നാല്...

ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും  കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് തൈര്. ദിവസത്തിൽ ഒരു കപ്പ് തൈര് കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും.

മുടികൊഴിച്ചിൽ തടയാന്‍ ഇതാ ചില പ്രകൃതിദത്ത വഴികൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം