30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ചെയ്യേണ്ട അഞ്ച് മെഡിക്കൽ പരിശോധനകൾ

Published : Jan 25, 2023, 10:57 AM ISTUpdated : Jan 25, 2023, 11:00 AM IST
30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ചെയ്യേണ്ട അഞ്ച് മെഡിക്കൽ പരിശോധനകൾ

Synopsis

സ്ത്രീകൾ മുപ്പതുകളിൽ പ്രവേശിക്കുമ്പോൾ ചില പരിശോധനകൾ ചെയ്യേണ്ടത് പ്രധാനമാണ്. പതിവ് പരിശോധനകളും സ്ക്രീനിംഗുകളും സാധ്യമായ പ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടെത്താനും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാനും സഹായിക്കും.  

30 വയസ് കഴിഞ്ഞ സ്ത്രീകൾ ആരോ​ഗ്യകാര്യങ്ങളിൽ അൽപം ശ്രദ്ധ നൽകണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.
മുപ്പതുകൾ എത്തുന്നതോടെ പൊതുവേ സ്ത്രീകളുടെ ശരീരത്തിൽ പല മാറ്റങ്ങളും കണ്ടു തുടങ്ങുന്നു. ഹോർമോൺ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ തുടങ്ങുന്ന കാലം ആണിത്. 

ഇരുപതുകളെ അപേക്ഷിച്ച് കുറച്ചു കൂടി ആക്ടിവിറ്റികൾ കുറയുന്ന കാലം കൂടിയാണ് മുപ്പതുകൾ. സ്വന്തം ആരോഗ്യത്തിൽ അൽപം ശ്രദ്ധ നൽകേണ്ട കാലം കൂടിയാണിത്. സ്ത്രീകൾ മുപ്പതുകളിൽ പ്രവേശിക്കുമ്പോൾ ചില പരിശോധനകൾ ചെയ്യേണ്ടത് പ്രധാനമാണ്. പതിവ് പരിശോധനകളും സ്ക്രീനിംഗുകളും സാധ്യമായ പ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടെത്താനും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാനും സഹായിക്കും.

മുപ്പതുകളിൽ എത്തിയാൽ സ്ത്രീകൾ ഉറപ്പായും ചെയ്യേണ്ട അഞ്ച് മെഡിക്കൽ പരിശോധനകൾ ഏതൊക്കെയാണെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ റിച്ച്‌മണ്ട് റോഡിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ. ഗീത് മൊണ്ണപ്പ പറയുന്നു.

PAP സ്മിയർ...

സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ പരിശോധിക്കുന്ന ഒരു ടെസ്റ്റാണ് പാപ്പാനിക്കോളൗ ടെസ്റ്റ് (Papanicolaou test) അഥവാ PAP സ്മിയർ. ഗർഭാശയമുഖത്തെ അർബുദങ്ങളടക്കമുള്ള പല കോശ വ്യതിയാനങ്ങളും രോഗ സാധ്യതയും മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന കോശപരിശോധനയാണ് പാപ്സ്മിയർ. 21 വയസ്സുകഴിഞ്ഞാൽ ഓരോ അഞ്ചു വർഷവും ഉറപ്പായും ഈ പരിശോധന നടത്തണം. ഈ സ്ക്രീനിംഗ് ടെസ്റ്റ് സെർവിക്കൽ ക്യാൻസർ അതിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താനാകും. 

എച്ച്പിവി പരിശോധന...

30 വയസ്സിനു ശേഷം, സ്ത്രീകൾക്ക് അവരുടെ പിഎപി സ്മിയറിനു പുറമേ ഒരു എച്ച്പിവി ടെസ്റ്റ് നടത്താം. HPV, അല്ലെങ്കിൽ ഹ്യൂമൻ പാപ്പിലോമ വൈറസ്, സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ഒരു സാധാരണ ലൈംഗിക അണുബാധയാണ്. PAP സ്മിയറിനൊപ്പം HPV യും പരിശോധിക്കുന്നതിലൂടെ ഗർഭാശയ അർബുദം വരാനുള്ള ഉയർന്ന അപകടസാധ്യതയുള്ള സ്ത്രീകളെ കൂടുതൽ കൃത്യമായി തിരിച്ചറിയാൻ കഴിയും. സ്ത്രീകൾ അഞ്ച് വർഷത്തിലൊരിക്കൽ ഈ പരിശോധന നടത്തണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മാമോഗ്രാം...

30 കഴിഞ്ഞാൽ വർഷത്തിൽ ഒരിക്കൽ എല്ലാ സ്ത്രീകളും മമോഗ്രാം പരിശോധന നടത്തണം എന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നത്.  സ്തനാർബുദം മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന പരിശോധന ആണിത്. ബ്രെസ്റ്റ് കാൻസർ കണ്ടെത്തുന്നതിനുള്ള മാർഗങ്ങളിൽ പ്രധാനം സ്വയ പരിശോധനയും മാമോഗ്രഫിയുമാണ്‌. മാമോഗ്രം വഴി രോഗത്തെ നേരത്തെ കണ്ടെത്താനും ചികിത്സകൾ ആരംഭിക്കാനും സാധിക്കും.

ഫെർട്ടിലിറ്റി ആൻഡ്‌ പ്രി പ്രഗ്നൻസി പരിശോധന...

വന്ധ്യതയോ അത് സംബന്ധിച്ച എന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെന്നറിയാൻ ഈ ടെസ്റ്റ് സഹായിക്കും. ​ഗർഭാധാരണ വെെകുന്നവർ ഈ ടെസ്റ്റ് ചെയ്യുന്നത് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

ലിപിഡ് പ്രൊഫൈൽ...

20 വയസ്സ് മുതൽ സ്ത്രീകൾ ലിപിഡ് പ്രൊഫൈൽ ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് അളക്കുന്ന ഒരു രക്തപരിശോധനയാണ് ലിപിഡ് പ്രൊഫൈൽ. ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. സാധ്യമായ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരത്തേ തിരിച്ചറിയാനും നിങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനും ഈ പരിശോധന സഹായിക്കും. സാധാരണ ലിപിഡ് പ്രൊഫൈൽ നിലനിർത്തുന്നതും ആരോഗ്യകരമായ ഹൃദയം നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണക്രമത്തിലും പതിവ് വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നു.

ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

2024-25 കാലയളവില്‍ 368 ആളുകളില്‍ പുതിയതായി കുഷ്ഠരോഗം കണ്ടെത്തി, ലക്ഷണങ്ങള്‍ പരിശോധിക്കണം, പൂര്‍ണമായും ഭേദമാക്കാനാകുമെന്ന് മന്ത്രി
പേരയ്ക്ക തൊലിയോടെ കഴിക്കുന്നതിൽ പ്രശ്നമുണ്ടോ?