ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതിന്റെയാകാം

Published : Jan 25, 2023, 09:06 AM ISTUpdated : Jan 25, 2023, 09:22 AM IST
ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതിന്റെയാകാം

Synopsis

പ്രമേഹം നിയന്ത്രിക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കഴിയുന്നത്ര സാധാരണ നിലയിലാക്കണം. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ 125 mg/dL-ൽ കൂടുതലാണെങ്കിൽ നിങ്ങൾക്ക് ഹൈപ്പർ ഗ്ലൈസീമിയയുണ്ടെന്നാണ് കണക്കാക്കുന്നത്.   

രക്തത്തിൽ വളരെയധികം പഞ്ചസാര ഉണ്ടെങ്കിൽ അത് 'ഹൈപ്പർ ഗ്ലൈസീമിയ' (Hyperglycemia) അല്ലെങ്കിൽ ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസിന് കാരണമാകുന്നു. ശരീരത്തിന് ഇൻസുലിൻ ശരിയായി ആഗിരണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇത് സംഭവിക്കുന്നു (ഇൻസുലിൻ ഗ്ലൂക്കോസിനെ രക്തത്തിലേക്ക് കൊണ്ടുപോകുന്ന ഹോർമോണാണ്). ഈ അവസ്ഥ പലപ്പോഴും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രമേഹം നിയന്ത്രിക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കഴിയുന്നത്ര സാധാരണ നിലയിലാക്കണം. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ 125 mg/dL-ൽ കൂടുതലാണെങ്കിൽ നിങ്ങൾക്ക് ഹൈപ്പർ ഗ്ലൈസീമിയയുണ്ടെന്നാണ് കണക്കാക്കുന്നത്. 

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ ലക്ഷണങ്ങൾ...

വർദ്ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക.
ക്ഷീണം
മങ്ങിയ കാഴ്ച
ശരീരഭാരം കുറയുക
ആവർത്തിച്ചുള്ള അണുബാധകൾ
മൂത്രാശയ അണുബാധ 

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ കാരണങ്ങൾ എന്തൊക്കെയാണ്?

സമ്മർദ്ദം
ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണം പോലെ അമിതമായി ഭക്ഷണം കഴിക്കുക.
വ്യായാമമില്ലായ്മ
നിർജ്ജലീകരണം
സ്റ്റിറോയിഡ് മരുന്നുകൾ ഉപയോ​ഗിക്കുക.

ജീവിതശൈലി മാറ്റങ്ങൾ പിന്തുടരുന്നതിലൂടെ ഉയർന്ന രക്തത്തിലെ പഞ്ചസാര തടയാൻ കഴിയും. അതിനായി നിങ്ങളുടെ ഭക്ഷണക്രമം മാറ്റുക. ഉദാഹരണത്തിന്, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്ന കേക്കുകൾ, മധുരമുള്ള പാനീയങ്ങൾ എന്നിവയിൽ നിന്ന് ഒഴിവാക്കുക. ഇടയ്ക്കിടെ വ്യായാമം ചെയ്യുക. നടത്തം, കോണിപടികൾ കയറുക എന്നിങ്ങനെയുള്ള വ്യായാമങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ കുറയ്ക്കും. പ്രത്യേകിച്ചും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

പുകവലി ശീലം ഉപേക്ഷിക്കുക എന്നതാണ് മറ്റൊരു കാര്യം. ഇൻസുലിൻ രക്തത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നു. എന്നാൽ നിക്കോട്ടിൻ കോശങ്ങളെ മാറ്റുന്നു. അതിനാൽ അവ ഇൻസുലിനോട് പ്രതികരിക്കുന്നില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. സിഗരറ്റിലെ രാസവസ്തുക്കൾ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് കോശങ്ങളെ ഇൻസുലിനോട് പ്രതികരിക്കുന്നത് നിർത്തുന്നു.

കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​​ഗുണങ്ങൾ പലതാണ്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ
ഹെൽത്ത് എഐ അസിസ്റ്റന്‍റ് പുറത്തിറക്കി ആമസോൺ