ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന അഞ്ച് ശീലങ്ങൾ

Published : Jul 30, 2026, 08:36 PM IST
Health Consequences of Smoking Extend far beyond lung cancer

Synopsis

വീടിനുള്ളിലെ വായു മലിനീകരണത്തെക്കുറിച്ച് പലരും ശ്രദ്ധിക്കാറില്ല. തങ്ങളുടെ സമയത്തിന്റെ 90 ശതമാനവും വീടിനുള്ളിൽ ചെലവഴിക്കുന്നതിനാൽ ഇത് അവരെ നേരിട്ട് ബാധിക്കുന്നു.

ശ്വാസകോശ ക്യാൻസർ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD) തുടങ്ങിയ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നതിൽ പുകവലിക്ക് മുഖ്യപങ്കുണ്ടെങ്കിലും ഒരിക്കലും പുകവലിക്കാത്തവരിലും ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കുറയുന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. 

ചുമയോ ശ്വാസംമുട്ടലോ പോലുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും കൂടാതെ തന്നെ, ആധുനിക ജീവിതശൈലി, വിവിധ സാഹചര്യങ്ങളുമായുള്ള സമ്പർക്കം, നിത്യജീവിതത്തിലെ പ്രവർത്തനങ്ങൾ എന്നിവ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന് ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നു.

ആരോഗ്യമുള്ള ശ്വാസകോശങ്ങൾ നിലനിർത്തുന്നതിന് സിഗരറ്റ് വലിക്കാതിരുന്നാൽ മാത്രം പോരാ. വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം, വീട്ടിൽ കത്തിക്കുന്ന വസ്തുക്കൾ, ശാരീരിക പ്രവർത്തനങ്ങൾ, ജോലിസ്ഥലത്തെ സാഹചര്യങ്ങൾ, ഒപ്പം 'വേപ്പിംഗ്' (vaping) പോലുള്ള പുതിയ ശീലങ്ങൾ എന്നിവയെല്ലാം ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്നുണ്ട്. 

ശ്വാസകോശത്തിന് കേടുപാടുകൾ വരുത്തുന്ന, എന്നാൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്ന അഞ്ച് ജീവിതശൈലീ കാരണങ്ങളെക്കുറിച്ച് ആസ്റ്റർ വൈറ്റ്‌ഫീൽഡ് ഹോസ്പിറ്റലിലെ പൾമണോളജി വിഭാഗം മേധാവിയും ലീഡ് കൺസൾട്ടന്റുമായ ഡോ. ശിവരാജ് എ.എൽ. വിശദീകരിക്കുന്നു.

ഒന്ന്

വീടിനുള്ളിലെ വായു മലിനീകരണത്തെക്കുറിച്ച് പലരും ശ്രദ്ധിക്കാറില്ല. തങ്ങളുടെ സമയത്തിന്റെ 90 ശതമാനവും വീടിനുള്ളിൽ ചെലവഴിക്കുന്നതിനാൽ ഇത് അവരെ നേരിട്ട് ബാധിക്കുന്നു. വീടിനുള്ളിലെ പാചകം, അഗർബതി, മെഴുകുതിരി, കൊതുക് തിരി, എയറോസോൾ സ്പ്രേകൾ, വായുസഞ്ചാരത്തിനുള്ള അപര്യാപ്തമായ സംവിധാനങ്ങൾ എന്നിവയിൽ നിന്നുണ്ടാകുന്ന അപകടകരമായ അളവിലുള്ള സൂക്ഷ്മ കണികകൾ, വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങൾ (VOCs), ഫോർമാൽഡിഹൈഡ്, നൈട്രജൻ ഡയോക്സൈഡ് എന്നിവയുടെ സാന്നിധ്യം പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.

രണ്ട്

പുകവലിക്കാത്തവരിൽ പോലും, വീടിനുള്ളിലെ ഇത്തരം വായു മലിനീകരണ ഘടകങ്ങളുമായുള്ള ദീർഘകാല സമ്പർക്കം ശ്വാസകോശ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് സമീപകാലത്തെ ചില പഠന അവലോകനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പാചകം ചെയ്യുമ്പോൾ വായുസഞ്ചാരം ഉറപ്പാക്കുക (cross-ventilation), ചിമ്മിനി എക്‌സ്‌ഹോസ്റ്റ് സംവിധാനം ലഭ്യമാണെങ്കിൽ അത് ഉപയോഗിക്കുക, അടച്ചിട്ട മുറികളിൽ ചന്ദനത്തിരിയോ കൊതുക് തിരിയോ കത്തിക്കാതിരിക്കുക. എയറോസോൾ അടങ്ങിയ ക്ലീനിംഗ് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതും ഉചിതമാണ്.

മൂന്ന്

സിഗരറ്റ് വലിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും പ്രധാനമായും യുവതലമുറയിൽ അതിനു പകരമായി 'വേപ്പിംഗ്' (vaping) വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വേപ്പിംഗ് ശ്വാസകോശത്തിന് കേടുപാടുകൾ വരുത്തുന്നുണ്ട്. വേപ്പിംഗ് ശ്വസന സംബന്ധമായ ലക്ഷണങ്ങൾ, ശ്വാസനാളത്തിലെ വീക്കം, ആസ്ത്മയുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ്. സിഗരറ്റ് വലിക്കുന്നതിനൊപ്പം വേപ്പിംഗ് കൂടി ചെയ്യുന്നവരിൽ ശ്വാസകോശ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

നാല്

വ്യായാമം ചെയ്യുന്നത് ശ്വസന പേശികളുടെ ശേഷി നിലനിർത്താൻ സഹായിക്കും. ഇത് ശ്വാസകോശത്തിന്റെ വികാസത്തിനും ശ്വസനശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിനൊപ്പം, ശ്വാസനാളങ്ങളിൽ അടിഞ്ഞുകൂടുന്ന കഫം നീക്കം ചെയ്യാനും ഉപകരിക്കും.

അഞ്ച്

ദീർഘനേരം ഒരേയിരിപ്പിലോ അനക്കമില്ലാതെയോ ഉള്ള ജീവിതശൈലി ഹൃദയ-ശ്വാസകോശങ്ങളുടെ പ്രവർത്തനക്ഷമത കുറയ്ക്കുന്നതിനും, ശ്വസനം പ്രയാസകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാക്കുന്നതിനും കാരണമാകുന്നു. ഇത് ശ്വാസകോശത്തിന് ദോഷം വരുത്തുന്ന വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആസ്ത്മയോ സി.ഒ.പി.ഡി (COPD)-യോ ഉള്ളവരിൽ, ശാരീരിക ചലനങ്ങളുടെ അഭാവം പെട്ടെന്നുതന്നെ ശാരീരികക്ഷമത കുറയാൻ ഇടയാക്കുന്നു. വേഗത്തിലുള്ള നടത്തം പോലും ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും ശ്വസനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും വളരെ പ്രയോജനകരമാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിളർച്ച മാറാൻ കഴിക്കേണ്ട 8 ഭക്ഷണങ്ങൾ
18-നും 25-നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്ഐവി വർദ്ധിക്കുന്നു ; കോളേജ് വിദ്യാർഥികൾക്ക് പരിശോധന നിർബന്ധമാക്കി കർണാടക