18-നും 25-നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്ഐവി വർദ്ധിക്കുന്നു ; കോളേജ് വിദ്യാർഥികൾക്ക് പരിശോധന നിർബന്ധമാക്കി കർണാടക

Published : Jul 30, 2026, 05:31 PM IST
HIV Test

Synopsis

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും എച്ച്‌ഐവി രോഗബാധ കൂടുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി ടെസ്റ്റ് നിർബന്ധമാക്കിയിരിക്കുന്നത്.

കർണാടകയിൽ 18-നും 25-നും ഇടയിൽ പ്രായമുള്ള 7,000-ത്തിലധികം വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി. സ്ഥിരീകരിച്ചു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ, കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ (KSAPS) നിർദ്ദേശം സ്വീകരിച്ച്, സർക്കാർ-എയ്ഡഡ്-സ്വകാര്യ കോളേജുകളിലെല്ലാം എച്ച്‌ഐവി പരിശോധനയും കൗൺസിലിംഗ് ക്യാമ്പുകളും നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് കർണാടക മൂന്നാം സ്ഥാനത്താണെന്ന് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ വ്യക്തനമാക്കുന്നു. നിലവിൽ സംസ്ഥാനത്ത് ഏകദേശം 2,60,000 പേർ ഈ വൈറസ് ബാധിതരായി കഴിയുന്നുണ്ട്. ഇവരിൽ 2,05,000 പേരോളം ആന്റിറെട്രോവൈറൽ തെറാപ്പി (ART) സ്വീകരിക്കുന്നു.

യുവജനങ്ങളിൽ എച്ച്‌ഐവി (HIV) ബാധ വർധിച്ചുവരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കും, തങ്ങൾക്ക് രോഗബാധയുണ്ടെന്ന വിവരം അറിയാത്തവരെ കണ്ടെത്തുന്നതിലെ വെല്ലുവിളികൾക്കുമിടയിലാണ് കർണാടക സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവൻഷൻ സൊസൈറ്റി (KSAPS)യുടെ നേതൃത്വത്തിൽ പുതിയൊരു നീക്കം നടക്കുന്നത്. 

സംസ്ഥാനത്തെ കണക്കുകൾ പ്രകാരം, തങ്ങൾക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന കാര്യം അറിയാത്ത 56,406 പേർ കർണാടകയിലുണ്ട്. അതിനാൽത്തന്നെ, രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനകൾക്ക് മുൻഗണന നൽകേണ്ടത് ഒരു പ്രധാന പൊതുജനാരോഗ്യ ആവശ്യമായി മാറിയിരിക്കുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും എച്ച്‌ഐവി രോഗബാധ കൂടുന്നതിന് കാരണമെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാർഥികൾക്കിടയിൽ എച്ച്‌ഐവി ടെസ്റ്റ് നിർബന്ധമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലും എൻജിനീയറിംഗ് സ്ഥാപനങ്ങളിലും ഇതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. എന്നാൽ, വ്യക്തികളുടെ പൂർണ സമ്മതത്തോടെ മാത്രമേ പരിശോധനയോ സ്ക്രീനിംഗോ നടത്തുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കുന്നു.

രാജ്യത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കർണാടക എന്ന് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (NACO) പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നിലവിൽ 2,60,000 ആളുകൾ എച്ച്.ഐ.വി ബാധിതരായി ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 2,05,000 ആളുകൾക്ക് മാത്രമാണ് നിലവിൽ ചികിത്സ ലഭ്യമാകുന്നത്. ഏകദേശം 54,000-ത്തോളം ആളുകൾ തങ്ങൾക്ക് രോഗബാധയുണ്ടെന്ന വിവരം അറിയാതെ കഴിയുന്നു എന്നത് ആരോഗ്യവകുപ്പിനെ കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ട്.

18-നും 35-നും ഇടയിൽ പ്രായമുള്ളവരിലാണ് രോഗം ഏറ്റവും വേഗത്തിൽ പടരുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ പ്രായവിഭാഗത്തിൽ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം 2023-24-ൽ 44,500 ആയിരുന്നത് 2025-26-ൽ 66,600 ആയി വർധിച്ചു. രോഗം പകരുന്ന വഴികളെക്കുറിച്ചുള്ള അവബോധം യുവാക്കൾക്കിടയിൽ ഇപ്പോഴും അപര്യാപ്തമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാർ തമ്മിലുള്ളതടക്കമുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം രോഗസാധ്യതയുണ്ടാക്കുന്നുവെന്ന കാര്യം പലർക്കും ഇപ്പോഴും അറിയില്ല.

യുവാക്കൾക്കിടയിൽ രോഗബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ബോധവൽക്കരണം ശക്തമാക്കുകയാണ് ക്യാമ്പുകളുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി ‘Know Your HIV Status’ എന്ന പേരിൽ ക്യൂ.ആർ അധിഷ്ഠിത ആപ്പ് ആരോഗ്യ വകുപ്പ് തയ്യാറാക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
പച്ചക്കറിയിൽ നിന്നും മുട്ടയിൽ നിന്നും രോഗബാധ: യു.എസിൽ ഭക്ഷ്യവിഷബാധ പടരുന്നു