വണ്ണം കുറയ്ക്കാൻ നോക്കുകയാണോ? ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണേ...

Published : Sep 16, 2022, 04:41 PM IST
വണ്ണം കുറയ്ക്കാൻ നോക്കുകയാണോ? ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണേ...

Synopsis

പലരും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നതോടെ പലവിധത്തിലുള്ള സമ്മർദ്ദങ്ങളിലേക്കും കടക്കും. ഇത് യഥാർത്ഥത്തിൽ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ദോഷകരമായാണ് ബാധിക്കുക. എന്തായാലും അത്തരത്തിൽ സംഭവിച്ചേക്കാവുന്ന ചില അശ്രദ്ധകൾ, അതല്ലെങ്കിൽ തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

വണ്ണം കുറയ്ക്കുകയെന്നത് തീർച്ചയായും നിസാരമായ സംഗതിയല്ല. അതിന് ധാരാളം പ്രയത്നം ആവശ്യമാണ്. ഡയറ്റും വർക്കൌട്ടുമെല്ലാം ഒരുമിച്ച് നല്ലരീതിയിൽ കൊണ്ടുപോയാൽ മാത്രമാണ് വണ്ണം കുറയ്ക്കാൻ സാധിക്കുക. 

എന്നാൽ പലരും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നതോടെ പലവിധത്തിലുള്ള സമ്മർദ്ദങ്ങളിലേക്കും കടക്കും. ഇത് യഥാർത്ഥത്തിൽ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ദോഷകരമായാണ് ബാധിക്കുക. എന്തായാലും അത്തരത്തിൽ സംഭവിച്ചേക്കാവുന്ന ചില അശ്രദ്ധകൾ, അതല്ലെങ്കിൽ തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വിശപ്പ് ബാക്കി നിൽക്കും വിധം എപ്പോഴും ഭക്ഷണം കഴിക്കരുത്. വിശപ്പ് ക്ഷമിപ്പിക്കാനും മാത്രമുള്ള ഭക്ഷണം കഴിക്കാം. അത് ഏത് തരം ഭക്ഷണം- എങ്ങനെ- എത്ര അളവിൽ എന്നത് സ്വയം തീരുമാനിക്കാം. എന്തായാലും വിശപ്പ് എപ്പോഴും ബാക്കി നിർത്തുന്നത് ശാരീരികമായും മാനസികമായും മോശമായി ബാധിക്കാം.

രണ്ട്...

വണ്ണം കുറയ്ക്കാൻ തിരക്ക് കൂട്ടി, എപ്പോഴും വ്യായാമം ചെയ്യാൻ നിൽക്കരുത്. ചുരുക്കം ദിവസങ്ങൾ കൊണ്ട് വണ്ണം കുറയ്ക്കാനായി ഇത്തരം സാഹസങ്ങൾ ചെയ്യുന്നവരുണ്ട്. ഇതത്ര നല്ലതല്ല. ദിവസവും ഇത്ര സമയം വ്യായാമത്തിന് എന്ന രീതിയിൽ മാറ്റിവയ്ക്കുകയാണ് വേണ്ടത്. 

മൂന്ന്...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ നിർബന്ധമായും നോക്കേണ്ടൊരു കാര്യമാണ് ഉറക്കം. അതും രാത്രിയിലെ ഉറക്കം തന്നെ ഉറപ്പിക്കണം. കൃത്യമായും ആഴത്തിലുള്ളതുമായ ഉറക്കമാണ് ഉറപ്പിക്കേണ്ടത്. 

നാല്...

ജീവിതം കഴിയുന്നതും ചിട്ടയായി കൊണ്ടുപോകാൻ ശ്രമിക്കണം. എപ്പോഴെങ്കിലും കഴിക്കുക, എപ്പോഴെങ്കിലും വ്യായാമം ചെയ്യുക, എപ്പോഴെങ്കിലും ഉറങ്ങുകയെന്ന ശീലം വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ വിഫലമാക്കാം. 

അഞ്ച്...

വണ്ണം കുറയ്ക്കാൻ തുടങ്ങുന്നതോടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും തീർന്നു എന്ന തരത്തിൽ ഗൌരവത്തിലാകുന്ന ആളുകളുണ്ട്. അതിന്‍റെ ആവശ്യമില്ല. സന്തോഷം, സമാധാനം എന്നിവയെല്ലാം ശരീരത്തെയും മനസിനെയും ഒരുപോലെ പോസിറ്റീവ് ആയി സ്വാധീനിക്കുന്ന വിഷയങ്ങളാണ്. ഇവയിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് ആരോഗ്യത്തെ മെച്ചപ്പെടുത്താമെന്ന് കരുതരുത്. 

Also Read:-  വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ആറ് പച്ചക്കറികള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ