
നാം എന്ത് തരം ഭക്ഷണമാണോ കഴിക്കുന്നത്, അവ തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ മോശം ഡയറ്റ്, അഥവാ ഭക്ഷണരീതി പല തരത്തിലും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. തിരിച്ച് നല്ല ഡയറ്റാണെങ്കില്‍ അത് പോസിറ്റീവായ രീതിയിലും സ്വാധീനിക്കാം.
നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം ഇത്തരത്തില്‍ ഭക്ഷണത്തിലെ പോരായ്ക മൂലം സംഭവിക്കുന്നതും ആകാറുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ഭക്ഷണത്തില്‍ കാര്യമായ കരുതലെടുക്കേണ്ടത് നിര്‍ബന്ധമാണ്.
ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളെല്ലാം ഉറപ്പുവരുത്തുന്ന ബാലൻസ്ഡ് ആയ ഡയറ്റാണ് നാം പിന്തുടരേണ്ടത്. ഇത്തരത്തില്‍ ഉന്മേഷം വര്‍ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് തരം ഭക്ഷണത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
ഒന്ന്...
വളരെ പെട്ടെന്ന് തന്നെ നമ്മളില്‍ പോസിറ്റീവായ മാറ്റം വരുത്തുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി6, ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നു. അതുപോലെ തന്നെ വൈറ്റമിൻ ബി6 കാര്‍ബോഹൈഡ്രേറ്റിനെ ദഹിപ്പിച്ച് ഊ്‍ജ്ജമുണ്ടാക്കാനും ശ്രമിക്കുന്നു. ഇതിന് പുറമെ നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്നീഷ്യവും ഊര്‍ജ്ജോത്പാദനത്തിന് സഹായിക്കുന്നു.
രണ്ട്...
ക്വിനോവയാണ് നമുക്ക് ഉന്മേം പകരുന്ന മറ്റൊരു ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും കാര്‍ബോഹൈഡ്രേറ്റും വളരെ പതുക്കെയാണ് ദഹിക്കുക. അത്രയും ദീര്‍ഘമായ സമയം ശരീരത്തിന് ഇത് ഊര്‍ജ്ജം നല്‍കുന്നു.
മൂന്ന്...
കട്ടത്തൈരും ഇതുപോലെ നമുക്ക് ഉന്മേഷമേകാൻ സഹായിക്കുന്നൊരു ഭക്ഷണമാണ്. ദഹനം എളുപ്പത്തിലാക്കാനും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഏറെ സഹായിക്കുന്ന കട്ടത്തൈര് നമുക്ക് ഉന്മേഷവും കൂട്ടത്തില്‍ പകരുന്നു.
നാല്...
കസ്കസ് കഴിക്കുന്നതും ഉന്മേഷം കൂട്ടാൻ സഹായിക്കുന്നു. പലര്‍ക്കും സത്യത്തില്‍ കസ് കസിന്‍റെ ഈ ഗുണങ്ങളെ പറ്റിയൊന്നും അറിവില്ല എന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന കാര്‍ബാണ് ഇതിന് സഹായിക്കുന്നത്.
അഞ്ച്...
സ്റ്റീല്‍-കട്ട് ഓട്ട്സും ഇത്തരത്തില്‍ശരീരത്തിന് ഉന്മേഷം പകര്‍ന്നുതരുന്നൊരു വിഭവമാണ്. ഇതിലുള്ള കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും ഡയറ്ററഇ ഫൈബറും തന്നെയാണ് ഉന്മേഷം കൂട്ടാൻ സഹായിക്കുന്നത്.
Also Read:- സ്കിൻ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നൊരു 'കിടിലൻ' ജ്യൂസ്..
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam