Breast Milk : മുലയൂട്ടുന്ന അമ്മമാർ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം, കാരണം...

Web Desk   | Asianet News
Published : Dec 26, 2021, 10:16 PM ISTUpdated : Dec 26, 2021, 10:21 PM IST
Breast Milk : മുലയൂട്ടുന്ന അമ്മമാർ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം, കാരണം...

Synopsis

പെരുംജീരകവും മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

​ഗർഭകാലത്ത് മാത്രമല്ല മുലയൂട്ടുന്ന സമയത്തും ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണം. ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. അത് കൊണ്ട് തന്നെ പോഷക​​ഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

 പെരുംജീരകവും മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

രണ്ട്...

കാൽസ്യം, കോപ്പർ, ഇവ ധാരാളമായി എള്ളിൽ അടങ്ങിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമേകുന്ന നിരവധി പോഷകങ്ങൾ എള്ളിൽ അടങ്ങിയിട്ടുണ്ട്. എള്ള് മുലപ്പാൽ കൂടാൻ മികച്ചൊരു ഭക്ഷണമാണ്.

മൂന്ന്...

പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

നാല്...

മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും നല്ലത്.

അഞ്ച്...

മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഓട്സ്. ഇതിലെ ഡയറ്ററി ബീറ്റാ ഗ്ലൂക്കേൻ ആണ് ഈ പ്രത്യേക ഗുണം നൽകുന്നത്. ഓട്‌സ് സാധാരണ പോലെ പാചകം ചെയ്തു കഴിക്കുക.

ആദ്യമായി പിസ കഴിക്കുന്ന കുരുന്ന്; വൈറലായി വീഡിയോ

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ