വിളർച്ച അകറ്റുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട്...

Published : Aug 28, 2022, 08:57 PM IST
വിളർച്ച അകറ്റുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട്...

Synopsis

ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലാതെ ചുവന്ന രക്താണുക്കൾക്ക് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയില്ല. വിളർച്ചയുടെ പ്രധാന ലക്ഷണങ്ങളിൽ ഭൂരിഭാഗവും വളരെ സാധാരണമായ ലക്ഷണങ്ങളാണ്. അവ പലരും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ എണ്ണത്തിൽ കുറവ് വരുന്ന അവസ്ഥയാണ് വിളർച്ച അഥവാ അനീമിയ എന്ന് പറയുന്നത്. ഓക്സിജനെ ബന്ധിപ്പിക്കുന്ന രക്തത്തിലെ ഹീമോഗ്ലോബിന്റെ പ്രധാന ഭാഗമാണ് ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ.

 ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലാതെ ചുവന്ന രക്താണുക്കൾക്ക് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയില്ല. വിളർച്ചയുടെ പ്രധാന ലക്ഷണങ്ങളിൽ ഭൂരിഭാഗവും വളരെ സാധാരണമായ ലക്ഷണങ്ങളാണ്. അവ പലരും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

എപ്പോഴും ക്ഷീണം
ചർമ്മം വിളറിയതായി കാണപ്പെടുക
കഠിനമായ മുടി കൊഴിച്ചിൽ
ഊർജ്ജക്കുറവ്
ശ്വാസം മുട്ടൽ

വിളർച്ച അകറ്റുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

പച്ച ഇലക്കറികൾ ധാരാളമായി കഴിക്കുക. ഉയർന്ന അളവിലുള്ള ക്ലോറോഫിൽ ഇരുമ്പിന്റെ സമ്പുഷ്ടമായ ഉറവിടമാണ്. ചീര പോലെയുള്ള പച്ച ഇലകളിൽ ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയുന്ന ഓക്സാലിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇവ പാകം ചെയ്ത് കഴിക്കുന്നതാണ് നല്ലത്.

രണ്ട്...

അര കപ്പ് ആപ്പിൾ ജ്യൂസും അര കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസും മിക്‌സ് ചെയ്‌ത് കുടിക്കുക. ഇത് വിളർച്ച കുറയ്ക്കുന്നതിന് സഹായിക്കും.

ഈന്തപ്പഴം കഴിച്ചാൽ ​ഗുണങ്ങൾ ഇതൊക്കെയാണ്

മൂന്ന്...

മാതളനാരങ്ങ ജ്യൂസ് മറ്റൊന്ന്. രക്തം ഉണ്ടാകുവാനും രക്തം ശുദ്ധീകരിക്കുവാനും മാതളം മികച്ചതാണ്. മാതളനാരങ്ങയിൽ ഇരുമ്പും ധാതുക്കളായ ചെമ്പ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തയോട്ടത്തെ പിന്തുണയ്ക്കുന്നതിലൂടെ ഊർജ്ജ നില വർദ്ധിപ്പിക്കാനും കൂടുതൽ ഉന്മേഷവാന്മാരാക്കുവാനും സഹായിക്കുന്നു.

നാല്...

ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മികച്ച മാർഗമാണ് എള്ള്. പ്രത്യേകിച്ച് കറുത്ത എള്ള്. എള്ള് രണ്ട് മൂന്ന് മണിക്കൂർ നേരം വെള്ളത്തിൽ മുക്കി വെച്ച ശേഷം അരയ്ക്കുക. എല്ലാ ദിവസവും ഒരു ടീസ്പൂൺ തേൻ ചേർത്ത് ഇത് കഴിക്കുക.

അഞ്ച്...

ഒരു പിടി ഉണക്കമുന്തിരി, ഒന്നോ രണ്ടോ ഈന്തപ്പഴം എന്നിവ പ്രഭാതഭക്ഷണത്തിനായോ അല്ലെങ്കിൽ ഉച്ചഭക്ഷണ ശേഷമുള്ള ലഘുഭക്ഷണമായോ കഴിക്കുക. നിങ്ങൾക്ക് തൽക്ഷണ ഊർജ്ജം നൽകാനും ഇവ സഹായകമാണ്.

ആറ്...

കിവി, തണ്ണിമത്തൻ തുടങ്ങിയവ ശരീരത്തിൽ രക്തം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇത് നിങ്ങളുടെ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തുക.

ഏഴ്...

വിളർച്ചയും ഹീമോഗ്ലോബിനും സുഖപ്പെടുത്തുന്നതിന് ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്തുന്നതിന് ​​ബ്രൊക്കോളി മികച്ചൊരു ഭക്ഷണമാണ്. 

രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നതിനുള്ള 4 ഫലപ്രദമായ വഴികൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ