
മിക്ക പുരുഷന്മാരും പറയാൻ മടി കാണിക്കുന്നതും യഥാസമയം ചികിത്സിക്കാതെ പോകുന്നതുമായ ആരോഗ്യപ്രശ്നമാണ് പുരുഷലിംഗത്തിന്റെ അഗ്രഭാഗത്ത് ഉണ്ടാവുന്ന അണുബാധകൾ. സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ശരീരം നന്നായി കഴുകിയെന്ന് ഉറപ്പാക്കുന്നത് ആരോഗ്യം നിലനിർത്തുന്നതിന്റെ ഒരു പ്രധാന കാര്യങ്ങളിലൊന്നാണ്. ബാലനിറ്റിസ്, പോസ്റ്റിറ്റിസ്, ബാലനോപോസ്റ്റിറ്റിസ് എന്നി മൂന്ന് അണുബാധകളാണ് പുരുഷന്റെ ലിംഗത്തെ ബാധിക്കുന്നത്.
ഗ്ലാൻസ് എന്നറിയപ്പെടുന്ന ലിംഗത്തിന്റെ അറ്റത്ത് വീക്കം ആണ് ബാലനിറ്റിസ്. 3-11 ശതമാനം പുരുഷന്മാരെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് ബാലനിറ്റിസ് എന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. ലിംഗത്തിൽ നിന്നും വെള്ള, പച്ച നിറത്തിലെ ഡിസ്ചാർജുണ്ടാവുകയാണെങ്കിൽ ഇത് ലൈംഗിക അണുബാധയുടെ ലക്ഷണമായിരിക്കും. ഇത് ചിലപ്പോൾ യുറീത്രൈറ്റിസ് എന്ന രോഗം കാരണവുമാകാം.
മൂത്രമൊഴിയ്ക്കുമ്പോൾ നീറ്റലും വേദനയുമെല്ലാം അനുഭവപ്പെടുകയാണെങ്കിൽ ഇത് ശരീരത്തിൽ വെള്ളം കുറവായതിന്റെയോ അല്ലെങ്കിൽ യൂറിനറി ബ്ലാഡർ അണുബാധയുടേയോ ലക്ഷണവുമാകാമെന്നും വിദഗ്ധർ പറയുന്നു.
അറിയാം അവഗണിക്കാൻ പാടില്ലാത്ത വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങള്‍...
ലിംഗഭാഗത്ത് ചൊറിച്ചിലും വേദനയുമുണ്ടെങ്കിൽ ഇത് ബാക്ടീരിയൽ ലക്ഷണമാകാം. വൃത്തിക്കുറവാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരം അസ്വസ്ഥത ലിംഗാഗ്ര ഭാഗത്തേയ്ക്കു പടരുകയാണെങ്കിൽ യീസ്റ്റ് അണുബാധ കാരണവുമാകാം. അണുബാധ ഉണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരിടമാണ് സ്വകാര്യഭാഗങ്ങൾ. ലിംഗം നന്നായി വൃത്തിയാക്കുന്നത് വീക്കവും അണുബാധയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി വിദഗ്ധർ പറയുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ലിംഗത്തിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. അടിവസ്ത്രം ഇടയ്ക്കിടെ മാറ്റി ഉപയോഗിക്കാത്തതും ഫംഗസിനുള്ള സാധ്യത കൂട്ടുന്നു. ലിംഗം വൃത്തിയാക്കാൻ കോട്ടൺ തുണി തന്നെ ഉപയോഗിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അണുബാധ ഉണ്ടാകുമ്പോൾ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യും.
രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നതിനുള്ള 4 ഫലപ്രദമായ വഴികൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam