ബിപി നിയന്ത്രിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

Published : Oct 04, 2023, 02:45 PM IST
ബിപി നിയന്ത്രിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

Synopsis

ശരിയായ ഭക്ഷണക്രമം, പതിവ് വ്യായാമങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാം. 

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ട് വരുന്ന രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ബ്ലഡ് പ്രഷർ. നിശബ്ദനായ കൊലയാളി എന്നാണ് രക്തസമ്മർദ്ദത്തെ വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മർദ്ദം തന്നെയാണ്.

കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രക്തസമ്മർദ്ദം മറ്റു നിരവധി രോഗങ്ങൾക്ക് കാരണമാകും.  മിക്ക കേസുകളിലും ഹൈപ്പോടെൻഷന് ചെറിയതോതിൽ ലക്ഷണങ്ങൾ ഇല്ലായിരിക്കാം. എന്നിരുന്നാലും, ചില കേസുകളിൽ, കുറഞ്ഞ രക്തസമ്മർദ്ദം ജീവന് തന്നെ ഭീഷണിയായേക്കാം.

ശരിയായ ഭക്ഷണക്രമം, പതിവ് വ്യായാമങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാം. ബിപി നിയന്ത്രിക്കാൽ സ​ഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ...

ഒന്ന്...

ഫോളേറ്റ്, വിറ്റാമിൻ ബി 12, ഇരുമ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയ മുട്ട രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അനീമിയ പോലുള്ളവ മെച്ചപ്പെടുത്തുന്നതിന് മുട്ട ഗുണം ചെയ്യും.

രണ്ട്...

വിറ്റാമിൻ ബി 12, ഫോളേറ്റ്, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് പാലുൽപ്പന്നങ്ങൾ . ഈ പോഷകങ്ങളെല്ലാം കുറഞ്ഞ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മൂന്ന്...

ഉണക്കമുന്തിരിയിൽ പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ബിപി നിയന്ത്രിക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനുമെല്ലാം സഹായകമാണ്.

നാല്...

രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് നട്സ്. ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, തുടങ്ങിയ പോഷകങ്ങൾ നട്സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

അഞ്ച്....

സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ശരീരത്തിന് വിവിധ ഗുണങ്ങൾ നൽകുന്നു. മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൊഴുപ്പുള്ള മത്സ്യം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ബി 12 ആഗിരണം മെച്ചപ്പെടുത്തുന്ന ഒമേഗ -3 കൊഴുപ്പുകളും അവയിൽ സമ്പന്നമാണ്.

Read more ശ്രദ്ധിക്കൂ, പതിവായി ഉലുവ വെള്ളം കുടിച്ചാൽ...

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ