ആർത്തവ വിരാമം സംഭവിച്ച സ്ത്രീകൾ‌ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. വാസലൈൻ പെട്രോളിയം ജെല്ലി പോലുള്ള എമോലിയന്റുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുക. ഹൈലൂറോണിക് ആസിഡും വിറ്റാമിൻ എയും വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും.

പെരിമെനോപോസ് തുടർന്ന് ആർത്തവവിരാമ സമയത്ത് നിരവധി ശരീരിക മാറ്റങ്ങൾ സംഭവിക്കുന്നു. ആർത്തവവിരാമം ഒരു സ്ത്രീയുടെ ആർത്തതോവചക്രത്തിന്റെ അവസാനത്തെ ഘട്ടമായി കണക്കാക്കുന്നു.

 "നിങ്ങൾ ആർത്തവവിരാമം സംഭവിച്ചവരോ ആർത്തവവിരാമം കഴിഞ്ഞവരോ ആയ സ്ത്രീയാണോ, പെട്ടെന്ന് വരണ്ടതും ചൊറിച്ചിലും ഉള്ളതുമായ ചർമ്മം കാണുന്നുണ്ടോ? ഈസ്ട്രജനും പ്രൊജസ്ട്രോണും കുറയുന്നതാണ് ഇതിന് കാരണം." എന്ന് ഡോ. വിശാഖ പറയുന്നു.

ആർത്തവ വിരാമം സംഭവിച്ച സ്ത്രീകൾ‌ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. വാസലൈൻ പെട്രോളിയം ജെല്ലി പോലുള്ള എമോലിയന്റുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുക. ഹൈലൂറോണിക് ആസിഡും വിറ്റാമിൻ എയും വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും.

ആർത്തവ ചക്രത്തിൽ വരുന്ന മാറ്റങ്ങളോടെയാണ് ആർത്തവവിരാമം ഉണ്ടാകുന്നത്. 45 മുതൽ 55 വരെയുള്ള പ്രായത്തിലാണ് സ്ത്രീകളിൽ ഇത് സംഭവിക്കുന്നത്. ഇതിൽ പല പ്രായങ്ങളിലും സ്ത്രീകളിൽ ആർത്തവവിരാമം ഉണ്ടാവാം. ശരാശരി പ്രായം 52 വയസ്സാണ്. ഈ സമയത്ത് ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ ഹോർമോണുകളുടെ ഉത്പാദനം നിൽക്കുന്നു.

ഓരോ സ്ത്രീകളിലും വ്യത്യസ്തമായ രീതികളിലാണ് ആർത്തവ വിരാമം സംഭവിക്കുന്നത്. ചിലരിൽ വളരെ ചെറിയ രീതികളിലുള്ള മാറ്റങ്ങളെ കാണുകയുള്ളു. എന്നാൽ മറ്റു ചിലരിൽ പ്രകടമായ മാറ്റങ്ങൾ കാണുകയും വർഷങ്ങളോളം ഇത് നീണ്ടുനിൽക്കുകയും ചെയ്യുന്നു. 

ആർത്തവ സമയങ്ങളിൽ വരുന്ന വ്യത്യാസങ്ങൾ, രാത്രികാലങ്ങളിൽ വിയർക്കുക, മൂത്രാശയത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുക, ഉറങ്ങാൻ പറ്റാതെ ആവുക, യോനിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ, ശരീരത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവ ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ ആണ്. 

View post on Instagram