കണ്ണിന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

By Web TeamFirst Published Oct 24, 2021, 6:51 PM IST
Highlights

കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാൻ ചില പോഷകങ്ങൾ പ്രധാനമാണ്. ല്യൂട്ടിൻ, സിയാക്സാന്തിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡ് എന്നിവയാണ് അതിൽ പ്രധാനം. 

കണ്ണിന്റെ ആരോഗ്യം (eye health) സംരക്ഷിക്കാൻ ആരോഗ്യ പൂർണ്ണമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. കാഴ്ച്ച ശക്തി(eye sight) വർദ്ധിപ്പിക്കാൻ ചില പോഷകങ്ങൾ പ്രധാനമാണ്. ല്യൂട്ടിൻ, സിയാക്സാന്തിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സിങ്ക്, വിറ്റാമിൻ സി(vitamin c), വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡ് (omega 3 fatty acid) എന്നിവയാണ് അതിൽ പ്രധാനം. കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് കഴിക്കേണ്ട പ്രധാനപ്പെട്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

കണ്ണിനെ സംരക്ഷിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട(egg). മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മുട്ടയിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും. 

 

 

രണ്ട്...

ബദാമും കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ബദാമിൽ (Almond) വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഇ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും. 

മൂന്ന്...

കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ച കൂടാനാവാത്ത ഭക്ഷണങ്ങളാണ് പാലും തൈരും. ഇവയിൽ വൈറ്റമിൻ എ യും മിനറൽ സിങ്കും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ കോർണിയയുടെ ആരോഗ്യം സംരക്ഷിക്കും.

 

 

നാല്...

മത്സ്യം കഴിക്കുന്നത് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പ്രത്യേകിച്ച മത്തി, ചാള പോലുള്ള ചെറു മത്സ്യങ്ങൾ. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ച ശക്തി കൂട്ടാനും റെറ്റിനയുടെ ആരോഗ്യം കൂട്ടാനും സഹായിക്കും. 

അഞ്ച്....

ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതും കണ്ണുകളുടെ കോശജ്വലന അവസ്ഥകളെ ചെറുക്കാൻ കൂടുതൽ സഹായിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനൊപ്പം, വിറ്റാമിൻ സി തിമിരം വരാനുള്ള സാധ്യത കുറയ്ക്കുന്നു. 

 

 

ആറ്...

ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ് ബീറ്റാ കരോട്ടിൻ. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ക്യാരറ്റ് സഹായിക്കും. 
 

click me!