
ആരോഗ്യകരമായ ചർമ്മത്തിന് ജനിതകശാസ്ത്രം, ജീവിതശൈലി, ഉറക്കം, ചർമ്മസംരക്ഷണം എന്നിവയെല്ലാം പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും ഭക്ഷണക്രമം ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
ചിട്ടയായതും പോഷകസമ്പുഷ്ടമായതുമായ ഒരു ഭക്ഷണരീതി പിന്തുടരേണ്ടത് പ്രധാനമാണ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ചർമ്മകോശങ്ങളെ നന്നാക്കുകയും ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു. ചർമ്മത്തിന് തിളക്കം നൽകുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ഒന്ന്
ദഹിക്കാൻ എളുപ്പമുള്ളതും പ്രോട്ടീനും ഒമേഗ 3 അടങ്ങിയും ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ വീക്കം കുറയ്ക്കുന്നതിനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഉയർന്ന ഉള്ളടക്കം കാരണം സാൽമൺ ചർമ്മത്തിന് വളരെ നല്ലതാണ്. ഇത് ജലാംശം നൽകുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. പ്രോട്ടീൻ, വിറ്റാമിൻ ഡി & ബി, അസ്റ്റാക്സാന്തിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവയെല്ലാം ചർമ്മകോശങ്ങളുടെ ആരോഗ്യം, തിളക്കം, കേടുപാടുകളിൽ നിന്ന് സംരക്ഷണം എന്നിവയ്ക്ക് സഹായിക്കുന്നു. പതിവായി സാൽമൺ കഴിക്കുന്നത് ഈർപ്പമുള്ളതും, യുവത്വമുള്ളതുമായ ചർമ്മത്തിന് സഹായിക്കുന്നു.
രണ്ട്
കടും നിറമുള്ള പച്ചക്കറികൾ ചർമ്മത്തെ സംരക്ഷിക്കുന്നു. മിക്ക പച്ചക്കറികളിലും സ്വാഭാവികമായും കലോറി കുറവാണ്. പക്ഷേ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും കൂടുതലാണ്. ക്യാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളിൽ ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ തുടങ്ങിയ കരോട്ടിനോയിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കരോട്ടിനോയിഡുകൾ കൂടുതലുള്ള ഭക്ഷണക്രമം അകാല വാർദ്ധക്യത്തിന് കാരണമാകുന്ന യുവി-ഇൻഡ്യൂസ്ഡ് കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
മൂന്ന്
ആരോഗ്യകരമായ കൊഴുപ്പുകൾ, പോളിഫെനോളുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്. പതിവായി നട്സ് കഴിക്കുന്നത് വാർദ്ധക്യം വൈകിപ്പിക്കാനും പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. കാരണം നട്സിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അതിന് സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam