ധാരാളം പേരെ ബാധിക്കുന്ന ഐബിഎസ് എന്ന പ്രശ്നം; ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...

Published : Aug 17, 2023, 10:12 PM IST
ധാരാളം പേരെ ബാധിക്കുന്ന ഐബിഎസ് എന്ന പ്രശ്നം; ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...

Synopsis

അധികവും ദഹനപ്രവര്‍ത്തനങ്ങളെയാണ് ഐബിഎസ് ബാധിക്കുക. ദഹനക്കുറവ്, ഗ്യാസ്, മലബന്ധം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലുള്ള പ്രശ്നങ്ങളെല്ലാം ഐബിഎസുള്ളവരില്‍ പതിവായിരിക്കും

മോശം ജീവിതരീതിയുടെ ഭാഗമായി പിടിപെടുന്നൊരു അനാരോഗ്യാവസ്ഥയാണ് ഐബിഎസ് ( ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം). ഇതൊരു രോഗമല്ല. എന്നാല്‍ പല ആരോഗ്യപ്രശ്നങ്ങള്‍ ഒന്നിച്ച് നമ്മെ അലട്ടുന്ന അവസ്ഥയെന്ന് പറയാം. ഇന്ന് ഒരുപാട് ആളുകളെ ഐബിഎസ് ബാധിക്കുന്നുണ്ട്. സമയക്രമം ഇല്ലാത്ത ഭക്ഷണം, ഉറക്കം പിന്നെ സ്ട്രെസ്- വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഐബിഎസിലേക്ക് ക്രമേണ കൂടുതല്‍ പേരെ എത്തിക്കുന്നത്.

അധികവും ദഹനപ്രവര്‍ത്തനങ്ങളെയാണ് ഐബിഎസ് ബാധിക്കുക. ദഹനക്കുറവ്, ഗ്യാസ്, മലബന്ധം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലുള്ള പ്രശ്നങ്ങളെല്ലാം ഐബിഎസുള്ളവരില്‍ പതിവായിരിക്കും. അതുകൊണ്ട് തന്നെ ഐബിഎസുള്ളവര്‍ ഭക്ഷണത്തില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഐബിഎസുള്ളവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് ആദ്യം പങ്കുവയ്ക്കാം. 

ഒന്ന്...

ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിയുന്നതും ഐബിഎസ് ഉള്ളവര്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഫ്രൈഡ് ഫുഡ്സ്, ഇറച്ചിയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍, ക്രീമിയായ സോസുകള്‍ എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. 

രണ്ട്...

സ്പൈസിയായ ഭക്ഷണവും ഐബിഎസുള്ളവര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. മുളകുപൊടി അടക്കം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വയ്ക്കുന്നതാണ് നല്ലത്.

മൂന്ന്...

ചില പച്ചക്കറികളും (അധികവും ഗ്യാസുണ്ടാക്കുന്നത്) ഉപയോഗിക്കുന്നത് ഐബിഎസുള്ളവര്‍ക്ക് നല്ലതല്ല. ക്യാബേജ്, കോളിഫ്ലവര്‍, ബ്രൊക്കോളി, ബീൻസ്, പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. 

നാല്...

കഫീൻ അടങ്ങിയ പാനീയങ്ങളും പരിമിതപ്പെടുത്തുന്നതാണ് ഐബിഎസുള്ളവര്‍ക്ക് നല്ലത്. കാപ്പി, ചായ, ആല്‍ക്കഹോളിക് ആയ പാനീയങ്ങള്‍ എന്നിവ എല്ലാം കുറയ്ക്കുന്നതാണ് നല്ലത്. 

അഞ്ച്...

കൃത്രിമമധുരം ചേര്‍ത്ത പാനീയങ്ങളും അതുപോലെ തന്നെ ഭക്ഷണസാധനങ്ങളുമെല്ലാം ഐബിഎസുള്ളവര്‍ക്ക് കുറയ്ക്കുന്നത് തന്നെയാണ് നല്ലത്. അല്ലാത്തപക്ഷം വയറിന് അസ്വസ്ഥത പിടിപെടാനുള്ള സാധ്യതകളേറെയാണ്. പ്രത്യേകിച്ച് ഐബിഎസ് മൂലം കൂടെക്കൂടെ വയറിളക്കം പിടിപെടുന്നവര്‍ക്ക്. 

കഴിക്കാവുന്ന ഭക്ഷണങ്ങള്‍...

ഐബിഎസുള്ളവര്‍ക്ക് അതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ ലഘൂകരിക്കാൻ ചില ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുകയും ചെയ്യാം.  ഫൈബര്‍ സമ്പന്നമായ ഭക്ഷണം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, ഇഞ്ചി, പുതിനയില, പ്രോബയോട്ടിക് ഫുഡ്സ്, ഹെര്‍ബല്‍ ചായകള്‍ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. 

Also Read:-ദിവസവും ഇഞ്ചി ചായയോ ഇഞ്ചിയിട്ട വെള്ളമോ കുടിക്കൂ; മാറ്റം കാണാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചീസ് വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് പ്രേമി ദിനം, ചില ചീസ് വിശേഷങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം