ദിവസവും ഇഞ്ചി ചായയോ ഇഞ്ചിയിട്ട വെള്ളമോ എല്ലാം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഈ ശീലം കൊണ്ട് ആരോഗ്യത്തിന് ചെറുതല്ലാത്ത ഗുണങ്ങളുമുണ്ട്. ഈ ഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒരുപാട് ഔഷധഗുണങ്ങളുള്ളൊരു ചേരുവയാണ് ഇഞ്ചി. അതുകൊണ്ട് തന്നെ ഇഞ്ചിയെ ഒരു മരുന്നായിട്ടാണ് പലരും കണക്കാക്കാറ് തന്നെ. ഫ്ളേവറിനോ രുചിക്കോ വേണ്ടി ഉപയോഗിക്കുന്നതിലധികം ആരോഗ്യ ഗുണങ്ങള്‍ക്കായും ഇഞ്ചിയെ ഉപയോഗപ്പെടുത്തുന്നവരും ഏറെയാണ്.

ഇത്തരത്തില്‍ ദിവസവും ഇഞ്ചി ചായയോ ഇഞ്ചിയിട്ട വെള്ളമോ എല്ലാം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഈ ശീലം കൊണ്ട് ആരോഗ്യത്തിന് ചെറുതല്ലാത്ത ഗുണങ്ങളുമുണ്ട്. ഈ ഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഇഞ്ചി വളരെയധികം സഹായിക്കും. ഇതുവഴി പല അണുബാധകളെയും രോഗങ്ങളെയുമെല്ലാം ചെറുക്കാനുള്ള കഴിവും നമുക്ക് ലഭിക്കുന്നു. പലര്‍ക്കും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന പ്രശ്നമുണ്ടാകാം. ഇതും പ്രതിരോധ ശേഷി കുറയുന്നത് മൂലമുണ്ടാകുന്നതാകാം. ഇത്തരം പ്രശ്നങ്ങളെല്ലാം ലഘൂകരിക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്. 

രണ്ട്...

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ വലിയൊരു വിഭാഗവും ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ഇവ പരിഹരിക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു. ദഹനക്കുറവ്, ഗ്യാസ്, മലബന്ധം പോലുള്ള പ്രയാസങ്ങളെല്ലാം അകറ്റാൻ ഇഞ്ചി നല്ലതാണ്.

മൂന്ന്...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവര്‍ ദിവസവും ഇഞ്ചിയിട്ട പാനീയങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും അതുപോലെ വയറ്റിലെ കൊഴുപ്പെരിച്ചുകളയുകയുമെല്ലാം ചെയ്യുന്നതിലൂടെ ഇഞ്ചി വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കും മികച്ച ഫലം നല്‍കുന്നു. 

നാല്..

ചിലര്‍ക്ക് ഇടയ്ക്കിടെ ഓക്കാനം വരുന്ന പ്രശ്നമുണ്ടാകാറുണ്ട്. ഇതും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ട് തന്നെ. ഇതൊഴിവാക്കാനും ഇഞ്ചിയിട്ട പാനീയങ്ങള്‍ പതിവാക്കുന്നത് സഹായിക്കും. പ്രത്യേകിച്ച് യാത്രകളിലും മറ്റും. 

അഞ്ച്...

നമ്മുടെ ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇഞ്ചി വളരെയധികം സഹായിക്കുന്നതാണ്. ചുമ, കഫക്കെട്ട് പോലുള്ള അണുബാധകളെയെല്ലാം ചെറുക്കുന്നതിലൂടെയാണ് ഇഞ്ചി ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമായി വരുന്നത്. 

Also Read:- ഹാര്‍ട്ട് അറ്റാക്ക് മൂലമുള്ള നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo