Anti-Aging Foods : ഈ അഞ്ച് ഭക്ഷണങ്ങൾ ചർമ്മത്തെ സുന്ദരമാക്കും

Published : Jul 17, 2022, 10:53 AM IST
Anti-Aging Foods :  ഈ അഞ്ച് ഭക്ഷണങ്ങൾ ചർമ്മത്തെ സുന്ദരമാക്കും

Synopsis

ഉള്ളിൽ നിന്നുള്ള പോഷണം ലഭിച്ചാൽ മാത്രമേ ചർമത്തിന് തിളക്കവും മനോഹാരിതയും ലഭിക്കൂ. കഴിക്കുന്ന ഭക്ഷണവും ചർമവും തമ്മിൽ അത്രയും ബന്ധമുണ്ട്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നില്ലെങ്കിൽ ചർമത്തിൽ എത്ര മികച്ച ഉത്പന്നങ്ങൾ പ്രയോഗിച്ചാലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് വിദ​ഗ്ധർ പറയുന്നു.

ചർമ്മത്തിൽ പുറമെ നാം പുരട്ടുന്ന ക്രീമുകൾ ഒരിക്കലും പൂർണ്ണമായ രീതിയിൽ ചർമ്മത്തെ പരിപോഷിക്കാൻ സഹായിക്കില്ല. അതിന് നാം കഴിക്കുന്ന ചില ഭക്ഷണങ്ങളും പ്രധാനപങ്കുവഹിക്കുന്നു. ഉള്ളിൽ നിന്നുള്ള പോഷണം ലഭിച്ചാൽ മാത്രമേ ചർമത്തിന് തിളക്കവും മനോഹാരിതയും ലഭിക്കൂ. 

കഴിക്കുന്ന ഭക്ഷണവും ചർമവും തമ്മിൽ അത്രയും ബന്ധമുണ്ട്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നില്ലെങ്കിൽ ചർമത്തിൽ എത്ര മികച്ച ഉത്പന്നങ്ങൾ പ്രയോഗിച്ചാലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് വിദ​ഗ്ധർ പറയുന്നു.
പുകവലിയും മദ്യവും നിങ്ങളുടെ ചർമ്മകോശങ്ങളിലേക്കുള്ള ഓക്‌സിജന്റെ ഒഴുക്കും പോഷകങ്ങളും നിയന്ത്രിക്കുകയും ചുളിവുകൾക്കും മറ്റ് വാർദ്ധക്യ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യും. 

മറുവശത്ത് ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണക്രമം ദീർഘായുസ്സ് പ്രോത്സാഹിപ്പിക്കുകയും പ്രായമാകൽ മന്ദഗതിയിലാക്കുകയും ചെയ്യും. അതുപോലെ, ജങ്ക് ഫുഡ് കഴിക്കുന്നത് വീക്കം ഉണ്ടാക്കും, ഇത് പ്രായമാകൽ പ്രക്രിയയെ വഷളാക്കുകയും ചർമ്മത്തിൽ ചുളിവുകൾ വീഴുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. 

Read more  ബ്ലാക്ക് ഹെഡ്സ് അകറ്റാൻ ഇതാ ചില പൊടിക്കൈകള്‍

ധാന്യങ്ങൾ, ഗോതമ്പ്, ബ്രൗൺ അരി, മുട്ട, പച്ചക്കറികൾ, പരിപ്പ്, പഴങ്ങൾ, ചില സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കഴിക്കുന്നത് മനസ്സിലും ശരീരത്തിലും നല്ല സ്വാധീനം ചെലുത്തും. ചർമ്മം സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധൻ ലവ്നീത് ബത്ര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. 

മഞ്ഞൾ...

മഞ്ഞളിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ സ്വഭാവസവിശേഷതകൾ ചർമ്മത്തിന് തിളക്കവും നൽകും. മഞ്ഞൾ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകിക്കൊണ്ട് പുനരുജ്ജീവിപ്പിക്കും. 
മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തമാണ് ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നത്.

 

 

മാതളനാരങ്ങ...

മാതളനാരങ്ങ ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകളുള്ള ഒരു പഴമാണ്. കൂടാതെ, അതിൽ ധാതുക്കൾ, ഫൈബർ, വിറ്റാമിൻ എ, സി, ഇ, ഫോളിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ ഒരു പരിധി വരെ തടയുക, ചർമ്മത്തിൽ ജലാംശം വർദ്ധിപ്പിക്കുക, മുഖക്കുരു, പൊട്ടൽ എന്നിവ പരിഹരിക്കുക തുടങ്ങിയവ ഇതിന്റെ വിവിധ ഗുണങ്ങളിൽ ചിലതാണ്.

​ഗ്രീൻ ടീ...

ഗ്രീൻ ടീയിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ഇ എന്നിവയുണ്ട്, ഇവ രണ്ടും ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ആദ്യത്തേത് കൊളാജൻ അളവ് നിലനിർത്താൻ സഹായിക്കുമ്പോൾ, രണ്ടാമത്തേത് പുതിയ ചർമ്മകോശ വളർച്ചയെ പിന്തുണയ്ക്കുകയും ചർമ്മത്തിന് ജലാംശം നൽകാൻ സഹായിക്കുകയും ചെയ്യും.
ഗ്രീൻ ടീയിലെ എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) സംയുക്തം ദീർഘായുസ്സ് പ്രോത്സാഹിപ്പിക്കുകയും പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ബെറിപ്പഴങ്ങൾ...

ആരോഗ്യവും സൗന്ദര്യവുമുള്ള ചർമ്മം നേടുന്നതിന് ബെറി ഇനത്തിൽ ഉൾപ്പെടുന്ന എല്ലാ പഴങ്ങളും ഒരുപോലെ മികച്ചതാണ്. ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ബെറി പഴങ്ങൾ മുഖക്കുരു, അകാല വാർദ്ധക്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയുന്നു.

 

 

തക്കാളി...

മുഖക്കുരു തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ വിറ്റാമിൻ സി, വിറ്റാമിൻ എ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ തക്കാളിയിൽ ധാരാളമുണ്ട്. ആരോഗ്യകരവും യുവത്വമുള്ളതുമായ ചർമ്മം നൽകാനും തക്കാളി സഹായകമാണ്.

Read more  അകാലനരയാണോ പ്രശ്നം? വീട്ടിലുണ്ട് മൂന്ന് പ്രതിവിധികൾ

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം