Natural Remedies for Blackheads : ബ്ലാക്ക് ഹെഡ്സ് അകറ്റാൻ ഇതാ ചില പൊടിക്കൈകള്‍
ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. കൂടുതലായും മൂക്കിലാണ് ബ്ലാക്ക് ഹെഡ്‌സ് കണ്ടുവരുന്നത്. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കുകള്‍ അടിയുമ്പോഴാണ് ബ്ലാക്ക് ഹെഡുകള്‍ രൂപപ്പെടുന്നത്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം പാടുകള്‍ ചര്‍മ്മകാന്തി നഷ്ടപ്പെടുത്തുന്നു. ബ്ലാക്ക് ഹെഡ്സ് അകറ്റാൻ ഇതാ ചില ടിപ്സ്...

aleo vera
ബ്ലാക്ക് ഹെഡ്സ് മാത്രമല്ല മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറാനും വളരെ നല്ലതാണ് കറ്റാർവാഴ ജെൽ. ബ്ലാക്ക് ഹെഡ്സുള്ള ഭാഗത്ത് ജെൽ 15 മിനിറ്റ് പുരട്ടിയിടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ വളരെ ഉത്തമമാണ്. ദിവസവും മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സിന്റെ മുകളില്‍ തേച്ചുപിടിപ്പിച്ചശേഷം 15 മിനിറ്റു കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ രണ്ടാഴ്ച ചെയ്താല്‍ ബ്ലാക്ക് ഹെഡ്‌സ് പൂര്‍ണമായും മാറും.
ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ഒരു സ്പൂണ്‍ കറുകപ്പട്ടയും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്‌സിന്റെ മുകളില്‍ പുരട്ടുക ഇവ രണ്ടും പ്രകൃതിദത്തമായ ഒരു ബ്ലീച്ച് ആയതിനാല്‍ ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
ബ്ലാക്ക് ഹെഡ്സ് മാറാൻ ഏറ്റവും നല്ലതാണ് ഐസ് ക്യൂബ് മസാജ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് മൂക്കിന് ചുറ്റും ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുക. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും.
അൽപം വെള്ളരിക്ക നീരും റോസ് വാട്ടറും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ഒന്ന് സെറ്റാകാൻ 15 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം മൂക്കിന് ചുറ്റും നല്ല പോലെ തേച്ചുപിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ കോട്ടൺ തുണി കൊണ്ട് തുടച്ച് മാറ്റുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam