ആരോ​ഗ്യമുള്ള ശരീരത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

By Web TeamFirst Published Sep 7, 2021, 3:34 PM IST
Highlights

പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുകയും ജങ്ക് ഫുഡുകളും എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം. കാരണം അവ ഹൃദയത്തെ ദോഷകരമായി ബാധിക്കും. 

ശരീരത്തിന് കൃത്യമായതും സമീകൃതവുമായ ഭക്ഷണമാണ് വേണ്ടതെന്നത് നമ്മുക്കറിയാം. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, മത്സ്യം, മാംസം എന്നിവയിൽ നിന്നെല്ലാം ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു. ശരീരത്തിന് അനുയോജ്യമായ പോഷകങ്ങൾ തിരഞ്ഞെടുത്ത് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കേണ്ടത് പ്രധാനമാണ്.

പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുകയും ജങ്ക് ഫുഡുകളും എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം. കാരണം, അവ ഹൃദയത്തെ ദോഷകരമായി ബാധിക്കും. ആരോഗ്യകരമായ ജീവിതത്തിന് ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ‌ ഏതൊക്കെയാണെന്ന് അറിയാം.

നട്സ്...

നട്സിൽ സമ്പുഷ്ടമായ അളവിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഈ “നല്ല” കൊഴുപ്പുകൾ ശരീരത്തിന് ഊർജ്ജം നൽകുകയും പ്രധാന വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാനും രോഗപ്രതിരോധ, നാഡീവ്യവസ്ഥയുടെ പ്രവർത്തനം നിലനിർത്താനും ശരീരത്തെ സംരക്ഷിക്കുവാനും രക്തസമ്മർദ്ദവും രക്‌തം കട്ടപിടിക്കലും നിയന്ത്രിക്കാനും സഹായിക്കുന്നു. 

 

 

ബെറിപ്പഴങ്ങൾ...

വിറ്റാമിൻ സി, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ ആരോഗ്യകരമായ ഉറവിടമാണ് ബെറിപ്പഴങ്ങൾ. ബ്ലൂബെറി ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. സ്ട്രോബെറി വളരെ പോഷകഗുണമുള്ളതാണ്. പതിവായി ബെറിപ്പഴങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

മുട്ട...

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ ഒരു വലിയ സ്രോതസ്സാണ് മുട്ട. മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഫോളേറ്റും അവയിൽ അടങ്ങിയിട്ടുണ്ട്. മുട്ടകളിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.

 

 

പച്ച നിറത്തിലുള്ള ഇലക്കറികൾ...

പച്ച ഇലക്കറികളിൽ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് തടയുകയും അസ്ഥി ഘടന ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 

കാരറ്റ്...

ആന്റിഓക്സിഡന്റുകളുടെ കലവറയായതിനാൽത്തന്നെ രോഗപ്രതിരോധശക്തി നൽകി ആരോഗ്യവും സംരക്ഷിക്കുന്നു. നാരുകളാൽ സമൃദ്ധമായതിനാൽ മലബന്ധവും അകറ്റുന്നു. ചർമ്മത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തിൽ നിന്നു സംരക്ഷിക്കാനും ഉത്തമമാണ് കാരറ്റ്. മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും ത്വക്കിന്റെ വരൾച്ച മാറ്റാനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്. 

മുഖസൗന്ദര്യത്തിന് അവോക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകൾ
 

click me!