Kidney Stone Symptoms : കിഡ്നി സ്റ്റോണിന്റെ നാല് പ്രാരംഭ ലക്ഷണങ്ങൾ

By Web TeamFirst Published Jun 23, 2022, 2:37 PM IST
Highlights

സമീപകാലത്തായി വൃക്കരോ​ഗികളുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്.

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. സമീപകാലത്തായി വൃക്കരോ​ഗികളുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. വൃക്കകൾക്ക് തകരാർ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും വൃക്കകൾ പ്രവർത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. 

ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് വൃക്കയിലെ കല്ല് (കിഡ്നി സ്റ്റോൺ). വെള്ളം കുടിക്കാൻ വിട്ടുപോകുന്നതുൾപ്പെടെയുള്ള അശ്രദ്ധയുടെ പല കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. മൂത്രത്തിന്റെ അളവ് കുറയുകയും കാത്സ്യം, ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങൾ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് അത് കല്ലായി മാറുന്നത്. 

വൃക്കയിലെ കല്ലുകളെ നെഫ്രോലിത്ത് (nephrolith) അല്ലെങ്കിൽ renal calculi എന്നും വിളിക്കുന്നു. അവ സാധാരണയായി കാൽസ്യം അല്ലെങ്കിൽ യൂറിക് ആസിഡ് കൊണ്ട് നിർമ്മിച്ച ഉപ്പിന്റെയും ധാതുക്കളുടെയും സങ്കീർണ്ണ ശേഖരങ്ങളാണ്. അവ വൃക്കയ്ക്കുള്ളിൽ രൂപം കൊള്ളുകയും മൂത്രനാളിയിലെ മറ്റ് ഭാഗങ്ങളിലേക്ക് പോലും സഞ്ചരിക്കുകയും ചെയ്യും.

Read more  മലിനമായ വായു ശ്വസിക്കുമ്പോൾ സംഭവിക്കുന്നത്; പഠനം പറയുന്നത്

' മൂത്രത്തിൽ ധാരാളം ധാതുക്കൾ അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ല് രൂപപ്പെടുന്നത്. ആളുകൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തപ്പോൾ, അവരുടെ മൂത്രത്തിൽ ഉയർന്ന അളവിലുള്ള ചില ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ കൂടുതൽ ഉയരുമ്പോൾ, അവ വൃക്കയിലെ കല്ലിന് കാരണമാകും...' - ഫോർട്ടിസ് ഹിരാനന്ദാനി ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം ഡയറക്ടറും നെഫ്രോളജിസ്റ്റും ട്രാൻസ്പ്ലാൻറ് ഫിസിഷ്യനുമായ ഡോ. അതുൽ ഇംഗലെ പറഞ്ഞു.

പ്രമേഹമോ അമിതവണ്ണമോ ഉള്ളവരിലും വൃക്കയിലെ കല്ലുകൾ സാധാരണമാണ്. സിസ്റ്റിനൂറിയ (cystinuria) എന്ന ജനിതക അവസ്ഥ മൂലവും ഈ രോഗം ഉണ്ടാകാം. ചെറിയ വൃക്കയിലെ കല്ലുകൾ സാധാരണയായി രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാൽ അത് വ്യക്തിയുടെ മൂത്രനാളിയിൽ എത്തുമ്പോൾ (വൃക്കയിൽ നിന്ന് മൂത്രസഞ്ചിയിലേക്ക് മൂത്രം സഞ്ചരിക്കുന്ന ട്യൂബ്), അത് വേദനയ്ക്കും മറ്റ് ലക്ഷണങ്ങൾക്കും കാരണമാകും. 

വൃക്കയിലെ കല്ല് ചെറുതാണെങ്കിൽ അത് മൂത്രസഞ്ചി മുതൽ മൂത്രനാളി വരെ തുടരുകയും മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറത്തുപോകുകയും ചെയ്യും. മിക്ക കേസുകളിലും, 31 മുതൽ 45 ദിവസത്തിനുള്ളിൽ വൃക്കയിലെ കല്ലുകൾ സ്വാഭാവികമായും കടന്നുപോകുന്നു. 

Read more  സെര്‍വിക്കല്‍ കാന്‍സർ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഒരു വ്യക്തിക്ക് ഒരു ചെറിയ കിഡ്‌നി സ്റ്റോൺ ഉണ്ടെങ്കിൽ കല്ല് മൂത്രനാളിയിലൂടെ ഒരു പ്രശ്‌നവും ഉണ്ടാക്കാതെ കടന്നുപോകുന്നതിനാൽ അവർക്ക് ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല. എന്നാൽ ചിലരിൽ ചില ലക്ഷണങ്ങളുണ്ടാകാം. എന്തൊക്കെയാണ് ആ ലക്ഷണങ്ങളെന്നറിയാം...

 കിഡ്നി സ്റ്റോണിന്റെ നാല് പ്രാരംഭ ലക്ഷണങ്ങൾ... 

ഒന്ന്...

വൃക്കയിലെ കല്ലുകൾ കഠിനമായ വേദനയ്ക്ക് കാരണമാകും. ഇടുങ്ങിയ മൂത്രനാളിയിലേക്ക് കല്ല് നീങ്ങുമ്പോൾ വേദന ആരംഭിക്കുന്നു, ഇത് തടസ്സം സൃഷ്ടിക്കുകയും വൃക്കയിൽ സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. കല്ല് അതിന്റെ സ്ഥാനം മാറ്റുന്നതിനാൽ വൃക്ക വേദന പലപ്പോഴും പെട്ടെന്ന് ആരംഭിക്കുന്നു.

രണ്ട്...

മൂത്രാശയത്തിലും മൂത്രനാളിയിലും  ഇടയിലുള്ള ഭാഗത്ത് കല്ല് എത്തുന്നത് മൂത്രമൊഴിക്കുമ്പോൾ വേദന ഉണ്ടാക്കുകയോ മറ്റ് അസ്വസ്കൾക്ക് കാരണമാവുകയോ ചെയ്യും. ഈ അവസ്ഥയെ ഡിസൂറിയ എന്ന് വിളിക്കുന്നു. ഒരു വ്യക്തി വൃക്കയിലെ കല്ലിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നില്ലെങ്കിൽ അത് മൂത്രനാളിയിലെ അണുബാധയായി എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടും. അതിനാൽ, രോഗലക്ഷണങ്ങൾ നിലനിൽക്കുകയാണെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലതെന്നും ഡോ. അതുൽ പറഞ്ഞു.

മൂന്ന്...

വൃക്കയിലെ കല്ലുകളുടെ ഒരു സാധാരണ ലക്ഷണം മൂത്രത്തിൽ രക്തമാണ്. ഇതിനെ ഹെമറ്റൂറിയ (hematuria) എന്നും വിളിക്കുന്നു. രക്തം ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറമാകാം.

നാല്...

മൂത്രം മൂടിക്കെട്ടിയതോ ദുർഗന്ധമുള്ളതോ ആയ മൂത്രം വൃക്ക അല്ലെങ്കിൽ മൂത്രനാളി അണുബാധയെ സൂചിപ്പിക്കാം. മൂത്രത്തിലെ ഗന്ധം ബാക്ടീരിയയിൽ നിന്ന് വരാം. ഇത് മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകും.

Read more  ലണ്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു; അതീവ ജാഗ്രതവേണമെന്ന് ലോകാരോഗ്യ സംഘടന

click me!