Asianet News MalayalamAsianet News Malayalam

Cervical Cancer Symptoms : സെര്‍വിക്കല്‍ കാന്‍സർ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗര്‍ഭപാത്രത്തിന്‍റെ ഏറ്റവും അടിവശത്തെ ഭാഗമായ സെര്‍വിക്സിലാണ് ഈ അര്‍ബുദം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസാണ്(എച്ച്പിവി) ഈ രോഗം ഉണ്ടാക്കുന്നത്. 

What are the most common symptoms of cervical cancer
Author
Trivandrum, First Published Jun 22, 2022, 12:36 PM IST

സ്ത്രീകളിൽ കാണപ്പെടുന്ന ഗർഭാശയമുഖ അർബുദ(സെർവിക്കൽ കാൻസർ) (cervical cancer) കേസുകൾ ദിനംപ്രതി കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ലക്ഷണങ്ങൾ നേരത്തെ തന്നെ കണ്ടെത്തുക ചെയ്യുകയാണെങ്കിൽ ഫലപ്രദമായ ചികിത്സ നൽകാനും സാധിക്കും. ഇതിൽ ഏറ്റവും പ്രധാനം ലക്ഷണങ്ങൾ കണ്ടെത്തുക എന്നത് തന്നെയാണ്. 

ഗർഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭപാത്രത്തിൻറെ ഏറ്റവും അടിവശത്തെ ഭാഗമായ സെർവിക്സിലാണ് ഈ അർബുദം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസാണ്(എച്ച്പിവി) ഈ രോഗം ഉണ്ടാക്കുന്നത്. 

മറ്റ് കാൻസറുകളിൽ നിന്നും വ്യത്യസ്തമായി സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാകുന്നത് ഈ വൈറസാണ്. ലൈംഗിക ബന്ധത്തിന് ശേഷം ഇടുപ്പിലുണ്ടാകുന്ന വേദന, യോനിയിൽ നിന്ന് അസ്വാഭാവികമായ സ്രവങ്ങളുടെ പുറന്തള്ളൽ എന്നിവയെല്ലാം സെർവിക്കൽ കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. 

സെർവിക്കൽ ക്യാൻസറിനെ ചെറുക്കാനുള്ള വാക്സിൻ പുറത്തിറക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട്

പുകവലി, ക്ലമീഡിയ, ഗൊണേറിയ, സിഫിലിസ്, എച്ച്ഐവി എയ്ഡ്സ് തുടങ്ങിയ രോഗങ്ങൾ, ദുർബലമായ പ്രതിരോധ ശേഷി, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം, ഗർഭനിയന്ത്രണ മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം സെർവിക്കൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

സെർവിക്കൽ കാൻസറിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം...

1. ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം
2. ആർത്തവ രക്തസ്രാവം ഏറെ നാൾ നിൽക്കുന്നത്.
3. സാധാരണയിൽ കവിഞ്ഞ വജൈനൽ ഡിസ്ചാർജ്
4. ലൈംഗിക ബന്ധത്തിനിടെ വേദന
5. ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം
6. പെൽവിക് ഭാഗത്തെ വേദന

സന്തോഷവാർത്ത : എല്ലാ രോഗികളിലും ക്യാൻസർ ഭേദമായി; പരീക്ഷണ മരുന്ന് ഫലപ്രദം

സെർവിക്കൽ കാൻസർ കൂടുതലായി കണ്ടുവരുന്നത് ഇവരിൽ...

1.18 വയസ്സിനു മുൻപ് ലൈംഗികബന്ധത്തിലേർപ്പെടുന്ന പെൺകുട്ടികൾ- ഇവരുടെ പ്രത്യുല്പാദന അവയവങ്ങൾ പൂർണ്ണ വളർച്ച എത്താത്തതിനാൽ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങൾ തീവ്രമായിരിക്കും.
2. ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ.
3. പ്രതിരോധ ശേഷി കുറഞ്ഞവർ, എച്ച്.ഐ.വി. അണുബാധയുള്ളവർ.

 

Follow Us:
Download App:
  • android
  • ios