Lemon Water For Weight Loss : നാരങ്ങ വെള്ളം വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

By Web TeamFirst Published Jun 23, 2022, 1:02 PM IST
Highlights

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ധാരാളം ഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. 

നാരങ്ങ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ (lemon water for weight loss)? പലർക്കും ഇതിനെ കുറിച്ചറിയാൻ ആ​ഗ്രഹമുണ്ടാകും. നാരങ്ങ വെള്ളത്തിന് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ഭാരം കുറയ്ക്കുന്നതിന് മാത്രമല്ല ഉന്മേഷം ലഭിക്കാനും സഹായകമാണ്. 

വിറ്റാമിൻ സി മാത്രമല്ല നാരുകൾ, പോഷകങ്ങൾ, ധാതുക്കൾ, വിറ്റാമിൻ ബി 6, സിട്രിക് ആസിഡ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ധാരാളം ഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിരിക്കുന്നു.

നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. നാരങ്ങാവെള്ളത്തിൽ ഉപ്പ് ചേർക്കുന്നത് ഒരു രുചികരമായ സ്വാദും മാത്രമല്ല, ദഹനപ്രശ്നങ്ങൾ അകറ്റാനും സുഗമമായ മലവിസർജ്ജനത്തിനും സഹായകമാണ്.

Read more  ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് തരം ജ്യൂസുകൾ

നാരങ്ങയിൽ ഒരേ സമയം കുറഞ്ഞ കലോറി ഉൾപ്പെടെ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ ആകട്ടെ ഭക്ഷണത്തിന് മുമ്പ് നാരങ്ങാവെള്ളം കുടിക്കുന്നത് കലോറി കുറയ്ക്കാൻ സഹായിക്കുന്നു. 

 ഉപ്പ്, നാരങ്ങ വെള്ളം എന്നിവയുടെ സംയോജനം ദഹനനാളത്തിന്റെ പിഎച്ച് നില നിലനിർത്തുന്നതിന് പ്രയോജനകരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് വിവിധ ചർമ്മരോഗങ്ങൾ, അസിഡിറ്റി, ആർത്രൈറ്റിസ് എന്നിവയിൽ നിന്ന് മുക്തി നേടുന്നു. കൂടാതെ, കൊളസ്ട്രോളിന്റെ അളവ് നിലനിർത്തുന്നതിലൂടെ രക്തം കട്ടപിടിക്കുന്നത് തടയാനും ഉപ്പിന്റെ ഉപയോഗം സഹായിക്കുന്നു.

Read more  ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, കാരണം

നാരങ്ങ വെള്ളമായോ അല്ലാതെയോ കഴിക്കുന്നത് ചിലതരം ക്യാൻസറുകൾ തടയാൻ സഹായിക്കുകയും വൃക്കയിലെ കല്ലുകൾ തടയുകയും സംരക്ഷണം നൽകുകയും ചെയ്യുമെന്നും സൂചിപ്പിക്കുന്നു. മാത്രമല്ല ശരീരത്തെ ശുദ്ധീകരിക്കാനും ഭാരം കുറഞ്ഞതും ആരോഗ്യമുള്ളതുമായ ശരീരം പ്രദാനം ചെയ്യാനും സഹായിക്കുന്നു. ചൂടുവെള്ളവും തേനും ചേർത്ത് നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തെ ശുദ്ധീകരിക്കുന്നതിനുള്ള മികച്ച ഉറവിടമാണ്. 

click me!