വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങളിതാ...

By Web TeamFirst Published Aug 28, 2022, 10:39 PM IST
Highlights

ടൈപ്പ് 2 പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ, ഉദ്ധാരണക്കുറവ്, ഫാറ്റി ലിവർ ഡിസീസ്, ഉയർന്ന മരണനിരക്ക് എന്നിവയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയുമായി ബെല്ലി ഫാറ്റ് ബന്ധപ്പെട്ടിരിക്കുന്നു.

ഏത് ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും വയറ് കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണത്തിലും ചില ക്രമീകരണങ്ങൾ നടത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

ടൈപ്പ് 2 പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ, ഉദ്ധാരണക്കുറവ്, ഫാറ്റി ലിവർ ഡിസീസ്, ഉയർന്ന മരണനിരക്ക് എന്നിവയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയുമായി ബെല്ലി ഫാറ്റ് ബന്ധപ്പെട്ടിരിക്കുന്നു.

വേണ്ടത്ര ഉറക്കം ലഭിക്കാത്തത് വയറിന്റെ ഭാരം കുറയുന്നത് മന്ദഗതിയിലാക്കും.  ഉറക്കം കുറയുന്നത്, കലോറി ഉപഭോഗം, വയറിനുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ആന്റിഓക്‌സിഡന്റുകളും കഫീനും അടങ്ങിയ ആരോഗ്യപ്രദമായ പാനീയങ്ങളിലൊന്നാണ് ഗ്രീൻ ടീ. ഇത് ദഹനപ്രക്രിയ വേഗത്തിലാക്കുന്നു. ഇത് വയറ്റിലെ കൊഴുപ്പ് അടിയുന്ന പ്രവണത കുറയ്ക്കുന്നു.

രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നതിനുള്ള 4 ഫലപ്രദമായ വഴികൾ

രണ്ട്...

വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് പരിപ്പ്. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾക്കു പകരം പരിപ്പ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം വയറിലടിഞ്ഞുകൂടിയ കൊഴുപ്പുകൂടി കുറയ്ക്കും.

മൂന്ന്...

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന ആന്റിഓക്‌സിഡന്റ് കരളിലെ വിഷപദാർഥങ്ങൾ നീക്കം ചെയ്ത് ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.

നാല്...

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് എല്ലാത്തരം നട്സുകളും വളരെ ഫലപ്രദമാണ്. കാലറി ധാരാളം അടങ്ങിയ നട്സ് ബ്രേക്ക്‌ഫാസ്റ്റ് വിഭവം ആയി കഴിക്കുന്നത്‌ ഉച്ചഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. പാലിലോ സ്മൂത്തിയിലോ ചേർത്തും നട്സ് കഴിക്കാവുന്നതാണ്.

വിളർച്ച അകറ്റുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട്...

 

click me!