മുഖത്തെ കരുവാളിപ്പ് മാറ്റാൻ സഹായിക്കുന്ന മൂന്ന് തരം നാച്വറൽ ഫേസ് പാക്കുകൾ

Published : Aug 28, 2022, 10:23 PM IST
മുഖത്തെ കരുവാളിപ്പ് മാറ്റാൻ സഹായിക്കുന്ന മൂന്ന് തരം നാച്വറൽ ഫേസ് പാക്കുകൾ

Synopsis

ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ഇത് ഈർപ്പം നിയന്ത്രിക്കുന്നതിലൂടെ ചർമ്മത്തെ മൃദുലമാക്കുന്നു. സോപ്പിന് പകരം കടലമാവ് ഉപയോ​ഗിച്ച് മുഖം കഴുകുന്നത് മൃദുത്വവും തെളിമയും നൽകാൻ സഹായിക്കും. 

പലഹാരങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് കടലമാവ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും വിവിധ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഫേസ് പാക്കുകൾ സഹായകരമാണ്.
എണ്ണമയമുള്ള ചർമ്മത്തിനുള്ള മികച്ച ക്ലെൻസറാണ് കടലമാവ്. 

ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ഇത് ഈർപ്പം നിയന്ത്രിക്കുന്നതിലൂടെ ചർമ്മത്തെ മൃദുലമാക്കുന്നു. സോപ്പിന് പകരം കടലമാവ് ഉപയോ​ഗിച്ച് മുഖം കഴുകുന്നത് മൃദുത്വവും തെളിമയും നൽകാൻ സഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറ്റാൻ പരീക്ഷിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഒന്ന്...

വേണ്ട ചേരുവകൾ...

കടലപ്പൊടി  രണ്ട് ടേബിൾ സ്പൂൺ 
പാൽ പാട    രണ്ട് ടേബിൾ സ്പൂൺ 

പാക്ക് തയ്യാറാക്കേണ്ട രീതി...

കടലപ്പൊടിയിൽ പാൽ പാടയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം മുഖം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ശേഷം നിങ്ങളുടെ ചർമ്മത്തിന് യോജിച്ച ഒരു മോയിസ്ചറൈസർ ഉപയോഗിക്കാം. തിളങ്ങുന്ന ചർമ്മത്തിനും മുഖത്തിന് തിളക്കം നൽകാനും പതിവായി ഇത് ഉപയോഗിക്കുക.

രണ്ട്...

വേണ്ട ചേരുവകൾ...

കടലപ്പൊടി   2 ടേബിൾ സ്പൂൺ 
 തൈര്         1 ടേബിൾ സ്പൂൺ 
മഞ്ഞൾ      ഒരു ടേബിൾ സ്പൂൺ 

പാക്ക് തയ്യാറാക്കേണ്ട രീതി...

കടലപ്പൊടി, തൈര്, മഞ്ഞൾ എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. അത് ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഈ പാക്ക് മുഖത്തിന് തിളക്കം നൽകുകയും നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മൂന്ന്...

ഉലുവ          രണ്ട് ടേബിൾ സ്പൂൺ 
കടലപ്പൊടി  രണ്ട് ടേബിൾ സ്പൂൺ 
നാരങ്ങ നീര്  ഒരു ടേബിൾ സ്പൂൺ 

പാക്ക് തയ്യാറാക്കേണ്ട രീതി...

മൂന്ന് ചേരുവകളും ഒന്നിച്ച് നന്നായി മിക്സ് ചെയ്യുക. അരമണിക്കൂറിന് ശേൽം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നതിനുള്ള 4 ഫലപ്രദമായ വഴികൾ
 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?