ചര്‍മത്തിലെ മൃതകോശങ്ങളും എണ്ണയും അഴുക്കും എല്ലാം കൂടി ചേരുമ്പോഴാണ് ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാകുന്നത്. വര്‍ദ്ധിച്ച അന്തരീക്ഷ മലിനീകരണവും പൊടിയും ഒപ്പം നമ്മുടെ ഉള്ളിലെത്തുന്ന രാസപദാര്‍ഥങ്ങളും 'ബ്ലാക്ക് ഹെഡ്‌സി' ന് കാരണമാകുന്നുണ്ട്. ബ്ലാക്ക് ഹെഡ്‌സിനെ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ മാർ​ഗങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ഒരു ടേബിള്‍ സ്പൂണ്‍ വീതം തേന്‍, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേര്‍ത്ത് മുഖത്ത് പുരട്ടിയ ശേഷം മസാജ് ചെയ്യുക. പത്ത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

 

 

രണ്ട്...

ഒരു ടേബിള്‍ സ്പൂണ്‍ വീതം തൈരും നാരാങ്ങാനീരും ഉപ്പും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതും ബ്ലക്ക് ഹെഡ്സ് മാത്രമല്ല മുഖത്തെ ചുളിവുകൾ മാറാനും ഏറെ ​​ഗുണം ചെയ്യും.

മൂന്ന്...

ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. വരണ്ട ചർമ്മം അകറ്റാൻ ഈ മിശ്രിതം വളരെ മികച്ചതാണ്. 

 

 

നാല്...

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും തേനും ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മിശ്രിതം ഉപയോ​ഗിക്കാവുന്നതാണ്. 

മഴക്കാലത്തെ ശ്വസനപ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്...