
ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? വളരെ പെട്ടെന്ന് ഭാരം കുറയ്ക്കുന്ന ചിലരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. അതിനെ ക്രാഷ് ഡയറ്റ് എന്നാണ് ഡോക്ടർമാർ വിളിക്കുന്നത്. അത് നിർത്തിക്കഴിയുമ്പോൾ പോയ ഭാരം മുഴുവനുമോ അതിന്റെ ഇരട്ടിയോ തിരിച്ച് വരികയും ചെയ്യും.
ദീർഘകാലം അശാസ്ത്രീയമായ ഡയറ്റുകൾ തുടരുന്നവർക്ക് മുടികൊഴിച്ചിൽ, ദഹനക്കുറവ്, മലബന്ധം, പോഷകക്കുറവ്, അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും. ഭാരം കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ നട്‌സ് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ, ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നാല് നട്സുകളെ കുറിച്ചാണ് താഴേ പറയുന്നത്...
ബദാം...
പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് ബദാം. ബദാമിൽ കാണപ്പെടുന്ന മോണോ-അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. എൽ-അർജിനൈൻ എന്ന അമിനോ ആസിഡിന്റെ ഉറവിടമാണ് ബദാം. ദിവസവും 3-5 ബദാം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
വാൾനട്ട്...
വാൾനട്ടിൽ ഹൃദയത്തിന് ആരോഗ്യകരമായ അപൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം വർദ്ധിപ്പിക്കാനും സഹായിക്കും.
പിസ്ത...
പിസ്ത മറ്റൊരു നട്സ്. പിസ്തയ്ക്ക് മിതമായ അളവിൽ പ്രോട്ടീൻ ഉണ്ട്. പിസ്തയിലെ പ്രോട്ടീൻ പുതിയ പേശി ടിഷ്യൂകൾ നിർമ്മിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മോണോ-അൺസാച്ചുറേറ്റഡ് കൊഴുപ്പുകളും പിസ്തയിൽ അടങ്ങിയിട്ടുണ്ട്.കശുവണ്ടി...
കൊഴുപ്പിന്റെയും കാർബോഹൈഡ്രേറ്റിന്റെയും മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിന് കശുവണ്ടിപ്പരിപ്പിലെ മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. കശുവണ്ടി പ്രോട്ടീന്റെ നല്ല ഉറവിടമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ പ്രധാനമാണ്.
Read more വൃക്കതകരാർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന 7 ലക്ഷണങ്ങൾ