വായ്‌നാറ്റം മുതൽ മോണയിൽ നിന്നുള്ള രക്തസ്രാവം വരെ: മഴക്കാലത്തെ മോണരോഗങ്ങളും ദന്താരോഗ്യ പ്രശ്നങ്ങളും

Published : Aug 25, 2026, 08:51 AM IST
gum health

Synopsis

മഴക്കാലത്ത് മോണ സംബന്ധമായ പ്രശ്നങ്ങളും വായ്‌നാറ്റവും കൂടുതൽ പ്രകടമായേക്കാം. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു. കൂടാതെ, ഇടയ്ക്കിടെയുണ്ടാകുന്ന ജലദോഷം, ചുമ, സൈനസ് സംബന്ധമായ ബുദ്ധിമുട്ടുകൾ, അലർജി എന്നിവ വായയിലൂടെ ശ്വസിക്കുന്നതിനും വായ വരണ്ടുപോകുന്നതിനും കാരണമായേക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

മഴക്കാലം ചൂടിൽ നിന്നുള്ള ആശ്വാസവും നൽകിയേക്കാമെങ്കിലും വായയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്കും കാരണമായേക്കാം; മോണയിൽ നിന്നുള്ള രക്തസ്രാവം, പ്ലാക്ക് അടിഞ്ഞുകൂടൽ, വിട്ടുമാറാത്ത വായ്‌നാറ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മഴ നേരിട്ട് മോണരോഗത്തിന് കാരണമാകുന്നില്ല. എന്നിരുന്നാലും, ശ്വാസകോശ സംബന്ധമായ അണുബാധകൾ, മൂക്കടപ്പ്, വായയിലൂടെയുള്ള ശ്വസനം, ഭക്ഷണരീതിയിലുള്ള മാറ്റങ്ങൾ, കൃത്യമല്ലാത്ത വായ ശുചിത്വം തുടങ്ങി മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന സാഹചര്യങ്ങൾ, നിലവിലുള്ള വായുടെ ആരോഗ്യപ്രശ്നങ്ങളെ കൂടുതൽ പ്രകടമാക്കുന്ന അവസ്ഥകൾ സൃഷ്ടിച്ചേക്കാം.

മഴ നേരിട്ട് മോണരോഗത്തിന് കാരണമാകുന്നില്ല. എന്നിരുന്നാലും, ശ്വാസകോശ സംബന്ധമായ അണുബാധകൾ, മൂക്കടപ്പ്, വായയിലൂടെയുള്ള ശ്വസനം, ഭക്ഷണരീതിയിലുള്ള മാറ്റങ്ങൾ, കൃത്യമല്ലാത്ത വായ ശുചിത്വം തുടങ്ങി മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന സാഹചര്യങ്ങൾ, നിലവിലുള്ള വായുടെ ആരോഗ്യപ്രശ്നങ്ങളെ കൂടുതൽ പ്രകടമാക്കുന്ന അവസ്ഥകൾ സൃഷ്ടിച്ചേക്കാം.

മഴക്കാലത്ത് മോണ സംബന്ധമായ പ്രശ്നങ്ങളും വായ്‌നാറ്റവും കൂടുതൽ പ്രകടമായേക്കാം. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു. കൂടാതെ, ഇടയ്ക്കിടെയുണ്ടാകുന്ന ജലദോഷം, ചുമ, സൈനസ് സംബന്ധമായ ബുദ്ധിമുട്ടുകൾ, അലർജി എന്നിവ വായയിലൂടെ ശ്വസിക്കുന്നതിനും വായ വരണ്ടുപോകുന്നതിനും കാരണമായേക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

മോണയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏറ്റവും വലിയ ആശങ്കകളിലൊന്ന് 'പ്ലാക്ക്' (plaque) ആണ്. പല്ലുകളിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളുടെ ഒരു പാളിയാണിത്. ഇത് കൃത്യമായി നീക്കം ചെയ്തില്ലെങ്കിൽ മോണയിൽ അസ്വസ്ഥതയുണ്ടാക്കാനും മോണരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം. മോണയിൽ നിന്നുള്ള രക്തസ്രാവം, മോണ വീർക്കുകയോ വേദനിക്കുകയോ ചെയ്യുക, വിട്ടുമാറാത്ത വായ്‌നാറ്റം എന്നിവയെല്ലാം മോണരോഗങ്ങളുടെ ലക്ഷണങ്ങളാകാം.

മോണരോഗങ്ങളുടെ കാര്യത്തിൽ ബാക്ടീരിയയാണ് പ്രധാന പ്രശ്നം. ചൂടുള്ളതും ഈർപ്പമുള്ളതുമായ സാഹചര്യങ്ങൾ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു. പ്ലാക്ക് (പല്ലിൽ പറ്റിപ്പിടിക്കുന്ന ആവരണ) ശരിയായി നീക്കം ചെയ്തില്ലെങ്കിൽ, അത് മോണയിൽ അസ്വസ്ഥതയുണ്ടാക്കുകയും ഒടുവിൽ മോണരോഗത്തിന് കാരണമാവുകയും ചെയ്തേക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

മഴക്കാലം ഭക്ഷണശീലങ്ങളിലും മാറ്റം വരുത്തിയേക്കാം. എണ്ണപ്പലഹാരങ്ങൾ, മധുരപലഹാരങ്ങൾ, ചൂടുള്ള പാനീയങ്ങൾ എന്നിവയോട് ഈ സമയത്ത് കൂടുതൽ ആഗ്രഹം തോന്നാറുണ്ട്. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഇടയ്ക്കിടെ കഴിക്കുന്നത് പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്രത്യേകിച്ച് വായുടെ ശുചിത്വം കൃത്യമായി പാലിക്കാത്ത സാഹചര്യങ്ങളിൽ. പല്ലുകൾക്കിടയിൽ പ്ലാക്കും ഭക്ഷണാവശിഷ്ടങ്ങളും അടിഞ്ഞുകൂടി മോണയിൽ അസ്വസ്ഥതയോ മറ്റ് ദന്തപ്രശ്നങ്ങളോ ഉണ്ടാകുന്നതിന് മുൻപ് അവ നീക്കം ചെയ്യാൻ, കൃത്യമായി പല്ല് തേക്കുന്നതും പല്ലുകൾക്കിടയിലുള്ള ഭാഗങ്ങൾ വൃത്തിയാക്കുന്നതും സഹായിക്കും.

സീസണൽ ജലദോഷം, അലർജി, മൂക്കടപ്പ് എന്നിവ വായയിലൂടെ ശ്വസിക്കുന്ന അവസ്ഥയ്ക്ക് കാരണമായേക്കാം. മൂക്കടപ്പ് ഉണ്ടാകുമ്പോൾ, ഉറക്കത്തിലുൾപ്പെടെ പലപ്പോഴും ആളുകൾ വായയിലൂടെ ശ്വസിക്കാൻ സാധ്യതയുണ്ട്. ഇത് വായ വരണ്ടുപോകുന്നതിന് ഇടയാക്കും. വായയുടെ ഈർപ്പം നിലനിർത്തുന്നതിലും പല്ലുകളെയും മോണയെയും സംരക്ഷിക്കുന്നതിലും ഉമിനീർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ, ഉമിനീരിന്റെ അളവ് കുറയുന്നത് വായ്‌നാറ്റം, പല്ല് നശിക്കൽ, മോണരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

ചിലരിൽ സൈനസ് സംബന്ധമായ അസ്വസ്ഥതകൾ (sinus congestion) വായ്‌നാറ്റത്തിന് കാരണമായേക്കാം. മൂക്കിൽ നിന്നുള്ള സ്രവം തൊണ്ടയുടെ പിൻഭാഗത്തേക്ക് ഇറങ്ങിവരുന്ന അവസ്ഥ (postnasal drip) വായ്‌നാറ്റത്തെ ബാധിച്ചേക്കാം. അതേസമയം, മൂക്കടപ്പ് വായയിലൂടെ ശ്വസിക്കുന്നതിനും വായ വരണ്ടുപോകുന്നതിനും ഇടയാക്കിയേക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്ന് പേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ നൽകേണ്ട ആറ് ഭക്ഷണങ്ങൾ